കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുമായി ഒരു ഇടപാടുമില്ലെന്ന് ആകാശ് തില്ലങ്കേരി

കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുമായി ഒരു ഇടപാടും ഇല്ലെന്ന് ആകാശ് തില്ലങ്കേരി. ചെയ്യാത്ത കുറ്റം ഏറ്റെടുക്കാൻ തയ്യാറല്ല. അർജുനുമായുള്ള സൗഹൃദം പാർട്ടിക്കാരൻ എന്ന നിലയിൽ മാത്രമാണ്. തന്റെ പേര് പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തിയ വിവരം അറിഞ്ഞത് അർജുൻ പിടിയിലായ ശേഷമാണെന്നും ആകാശ് തില്ലങ്കേരി കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. akash thillankery karipur gold smuggling
ഇന്നലെയാണ് കസ്റ്റംസ് ആകാശിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്നു. അർജുൻ ആയങ്കി സ്വർണക്കവർച്ചയ്ക്കായി ഗുണ്ടാ സംഘങ്ങളുടെ പിന്തുണ തേടിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തത്. അർജുൻ ആയങ്കിയുടെ കളളക്കടത്ത് ഇടപാടിലോ സ്വർണം തട്ടിയെടുക്കുന്നതിലോ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അർജുൻ ആയങ്കിയുടെ ഇടപാടുകളെക്കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നു എന്ന നിഗമനത്തിൽത്തന്നെയാണ് അന്വേഷണസംഘം.
Read Also: ഡയറിയിൽ സ്വർണക്കടത്ത് വിവരങ്ങൾ; അർജുൻ ആയങ്കിയുടെ ഭാര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു
അതിനിടെ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതിയിൽ റിപ്പോർട്ട് നൽകി. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി മുമ്പും ഇയാൾ കളളക്കടത്ത് നടത്തിയെന്നും ഗുണ്ടാ സംഘങ്ങളുടെ പിന്തുണ ഇതിനായി ഉപയോഗിച്ചെന്നും റിപ്പോർട്ടിലുണ്ട്.
Story Highlights: akash thillankery karipur gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here