കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് സിപിഐഎം നേതാക്കള്‍; ചടങ്ങില്‍ പങ്കെടുത്തത് പി ജയരാജനും പി പി ദിവ്യയും ഉള്‍പ്പടെ

കണ്ണൂരില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് സിപിഐഎം നേതാക്കള്‍. വടക്കുമ്പാട്ടെ ബിജെപി പ്രവര്‍ത്തകന്‍ നിഖില്‍ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് പി ജയരാജന്‍, എം.വി ജയരാജന്‍ എന്നിവര്‍ എത്തിയത്. ടി പി കേസ് പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, പി പി ദിവ്യ എന്നിവരും ചടങ്ങിനെത്തിയിരുന്നു
2008 മാര്‍ച്ച് അഞ്ചിനാണ് ബിജെപി പ്രവര്‍ത്തകന്‍ നിഖില്‍ കൊല്ലപ്പെട്ടത്. കേസില്‍ മുഴുവന്‍ പ്രതികളും സിപിഐഎം പ്രവര്‍ത്തകര്‍. പാര്‍ട്ടി നേതൃത്വം തള്ളി പറഞ്ഞ കൊലപാതകമാണിത്. സിപിഐഎമ്മിന് പങ്കില്ല എന്നായിരുന്നു വാദം. എന്നാല്‍ അതേ കേസിലെ ഒന്നാം പ്രതിയുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്തത് ജില്ലയിലെ പ്രധാനപ്പെട്ട സിപിഐഎം നേതാക്കളാണ്. നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത് ഒരാഴ്ച്ച മുമ്പാണ് പരോളിലിറങ്ങിയത്.
Story Highlights : CPIM leaders attended the housewarming ceremony of the accused in the murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here