Advertisement

കനത്ത മഴയെ തുടർന്ന് ചൈനയിൽ രണ്ട് അണക്കെട്ടുകൾ തകർന്നു

July 20, 2021
Google News 1 minute Read
china dams collapse

കനത്ത മഴയെ തുടർന്ന് ചൈനയിൽ രണ്ട് അണക്കെട്ടുകൾ തകർന്നു. ചൈനീസ് ജല മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നർ മംഗോളിയയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകർന്നത്. 1.6 ട്രില്ലൺ ക്യൂബിക്ക് ഫീറ്റ് ജലം ഉൾകൊള്ളാൻ പറ്റുന്ന അണക്കെട്ടുകളാണ് തകർന്നത് എന്നാണ് ചൈനീസ് അധികൃതർ അറിയിച്ചത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്ന് ഞായറാഴ്ച തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ജീവഹാനികൾ ഒന്നും സംഭവിച്ചില്ലെന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടയിൽ ഇന്നർ മംഗോളിയയിലെ ഹുലുനുബൂർ പട്ടണത്തിന് സമീപമുള്ള അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ 87 മില്ലിമീറ്റർ മഴയാണ് പെയ്തത്. നേരത്തെ തന്നെ ഈ പ്രദേശങ്ങളിൽ മൂന്നാം ലെവൽ പ്രളയ മുന്നറിയിപ്പ് ചൈനീസ് ഭരണകൂടം നൽകിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കഴിഞ്ഞാഴ്ച തന്നെ അണക്കെട്ടിന്റെ താഴ്ന്ന പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. അണക്കെട്ട് തകർന്നതിന് ശേഷവും പ്രദേശത്ത് ദുരന്ത നിവാരണ സേനയുടെ പരിശോധന തുടരുകയാണ്.

ദക്ഷിണ പടിഞ്ഞാറൻ ചൈനയിൽ തുടരുന്ന മഴക്കെടുതിയിൽ ഇവിടുത്തെ പ്രവിശ്യയായ സീയിച്യൂനാലിൽ ഇതിനകം ആയിരത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഈ പ്രവിശ്യയിലെ 14 നദികൾ ഒരാഴ്ചയായി അപകട രേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് പ്രകാരം 4,600 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. തീവണ്ടി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

Story Highlights: china dams collapse after heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here