പെരുന്നാളിന് തീൻ മേശയിലൊരുക്കാം മജ്‌ബൂസ്

രുചി വൈവിധ്യം തീർക്കാൻ വലിയ പെരുന്നാളിങ്ങെത്തി. ത്യാഗത്തിൻറെയും സമർപ്പണത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും മഹത്തായ സന്ദേശവുമായി ഒരു പെരുന്നാൾ കൂടി കടന്ന് വരികയാണ്. ഈ മഹത്തായ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതിന് പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വർഷത്തെ ഈദ് ആഘോഷം. കൊവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിക്കിടയിലാണ് ഇത്തവണത്തെയും ഈദ് ആഘോഷം. പുണ്യ നാൾ ആഘോഷമാക്കാൻ തീൻ മേശയിൽ ഒരുക്കം ഒരു സ്പെഷ്യൽ ചിക്കൻ മജ്‌ബൂസ്.
ചേരുവകൾ
- ചിക്കൻ – 1 കിലോ
- മുളക്പൊടി – 1 ടീ സ്പൂൺ
- അരി – 2 കപ്പ്
- തക്കാളി – 2
- സവാള – 2
- ചിക്കൻ ക്യൂബ് – 3 എണ്ണം
- ഗ്രാമ്പു – 4
- ഏലയ്ക്ക – 3
- പട്ട – 1
- ഇഞ്ചി, വെളുത്തുള്ളി ചതച്ചത്
- ഉപ്പ്
തയാറാക്കുന്ന വിധം
ചിക്കൻ ഉപ്പും മുളക്‌പൊടിയും പുരട്ടി വയ്ക്കുക.
ഒരു പാത്രമെടുത്ത് അടുപ്പിൽ വച്ച് എണ്ണ ഒഴിക്കുക. ശേഷം ഉപ്പും മുളക്‌പൊടിയും പുരട്ടി വച്ചിരിക്കുന്ന ചിക്കൻ, ഫ്രൈ ചെയ്ത് എടുക്കുക. അതേ എണ്ണയിൽ തന്നെ പട്ട, വെളുത്തുള്ളി, ഇഞ്ചി ചതച്ചത്, ഗ്രാമ്പു, ഏലയ്ക്ക, സവാള, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ചിക്കൻ ക്യൂബും, കുരുമുളക് മുഴുവനെയും ചേർത്ത് കൊടുക്കുക. ശേഷം അരി ചേർത്ത് ഇളക്കുക. ആവശ്യത്തിന് വെള്ളവും, ചിക്കനും, ഉപ്പും ചേർത്ത് മൂടി വച്ച് വേവിക്കുക. ചിക്കൻ മജ്‌ബൂസ് തയാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here