കൊവിഡ് ഭീതിയെ തുടർന്ന് ഒരു കുടുംബം വീടിനുള്ളിൽ കഴിഞ്ഞത് 15 മാസം

കൊവിഡ് ബാധിച്ച അയൽവാസിയുടെ മരണം നേരിൽ കണ്ട ശേഷം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു കുടുംബം വീടിനുള്ളിൽ അടച്ചിരുന്നത് പതിനഞ്ച് മാസം. ആന്ധ്രപ്രദേശിലെ റസോളിലാണ് സംഭവം.
കൊവിഡ് ഭീതിയെ തുടർന്ന് അമ്മയും രണ്ട് പെൺമക്കളും ഉൾപ്പെടുന്ന കുടുംബം കഴിഞ്ഞ 15 മാസമായി വീടിന് പുറത്തിറങ്ങിയിട്ടില്ല. അവശ്യ വസ്തുക്കൾ വാങ്ങാനായി മാത്രം അച്ഛൻ പുറത്തേക്കിറങ്ങാറുണ്ട്. ഒരു ചെറിയ ഇരുണ്ട മുറിയിൽ അടച്ചിരുന്നു മൂന്ന് സ്ത്രീകളെയും ഈസ്റ്റ് ഗോദാവരി പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇവർ വിഷാദ രോഗാവസ്ഥയിലായിരുന്നു.
മാസങ്ങളായി വീട്ടിലെ സ്ത്രീകൾ വീട് വിട്ട് പുറത്തിറങ്ങുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ട ഗ്രാമത്തിലെ സന്നദ്ധ പ്രവർത്തകരാണ് പൊലീസിൽ വിവരം അറിയിച്ചത്.
”കോവിഡ് ഭീതിയെ തുടർന്ന് മാസങ്ങളായി മൂന്ന് സ്ത്രീകൾ ഒരു മുറിയിൽ അടച്ചിക്കുകയാണെന്നും അവരുടെ പിതാവ് മാത്രമാണ് വീട്ടിൽ നിന്ന് പുറത്തുപോകുന്നതെന്നും ഞങ്ങൾക്ക് ഗ്രാമത്തിലെ സന്നദ്ധ പ്രവർത്തകർ വഴി വിവരം ലഭിക്കുകയായിരുന്നു,” പൊലീസ് ഉദ്യോഗസ്ഥനായ കൃഷ്മാചാരി പറഞ്ഞു.
ആരോഗ്യപ്രവർത്തകരുമായാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. മൂന്ന് സ്ത്രീകളെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here