Advertisement

ടോക്യോയിലെ ഇന്ത്യ; ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളെ അറിയാം

July 20, 2021
Google News 6 minutes Read
indian team tokyo olympics

ഈ മാസം 23 മുതലാണ് ഒളിമ്പിക്സ് ആരംഭിക്കുക. കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്ന കായിക മാമാങ്കം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 206 രാജ്യങ്ങളിൽ നിന്ന് 11300ഓളം കായിക താരങ്ങൾ പരസ്പരം പോരടിക്കുമ്പോൾ അതിൽ ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്നു. ഒളിമ്പിക്സിൽ നമ്മൾ അത്ര വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെ ഇന്ത്യ ഇറങ്ങുകയാണ്. ഇന്ത്യയുടെ ഒളിമ്പിക്സ് സംഘത്തിൽ ഉൾപ്പെട്ട താരങ്ങളെയാകെ പരിശോധിക്കുകയാണ് ഇവിടെ.[ Indian team tokyo olympics ]

അമ്പെയ്ത്ത്

നമുക്ക് പ്രതീക്ഷയുള്ള ഒരു മത്സരവിഭാഗമാണ് അമ്പെയ്ത്ത്. ലോക ഒന്നാം നമ്പർ താരമായ ദീപിക കുമാരിയും ഭർത്താവ് അതനുവും ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുള്ള താരങ്ങളാണ്. ഒളിമ്പിക്സിൽ ദീപിക ഇതുവരെ നേട്ടമുണ്ടാക്കിയിട്ടില്ലെങ്കിലും പ്രതീക്ഷ വെക്കാം.

തരുൺദീപ് റായ്
അതനു ദാസ്
പ്രവീൺ ജാദവ്
ദീപിക കുമാരി

ദീപിക കുമാരി

അത്‌ലറ്റിക്സ്

അത്‌ലറ്റിക്സ് ഒരിക്കലും നമുക്ക് പ്രതീക്ഷയുള്ള മേഖലയല്ല. ഒളിമ്പിക്സിൽ ആകെയൊരു പിടി ഉഷ മാത്രമാണ് നമുക്ക് എടുത്തുകാണിക്കാനുള്ള അത്‌ലീറ്റ്.

കെടി ഇർഫാൻ – 20 കിലോമീറ്റർ നടത്തം (മലയാളി)
സന്ദീപ് കുമാർ- 20 കിലോമീറ്റർ നടത്തം
രാഹുൽ രോഹില്ല- 20 കിലോമീറ്റർ നടത്തം
ഗുർപ്രീത് സിംഗ്- 50 കിലോമീറ്റർ നടത്തം
ഭാവ്‌ന ജാട്ട്- 20 കിലോമീറ്റർ നടത്തം
പ്രിയങ്ക ഗോസ്വാമി- 20 കിലോമീറ്റർ നടത്തം
അവിനാഷ് സാബ്‌ലെ- 3000 മീറ്റർ സ്റ്റീപിൾചേസ്
മുരളി ശ്രീശങ്കർ- ലോംഗ് ജമ്പ് (മലയാളി)
എംപി ജാബിർ- 400 മീറ്റർ ഹർഡിൽസ് (മലയാളി)
നീരജ് ചോപ്ര- ജാവലിൻ ത്രോ
ശിവ്പാൽ സിംഗ്- ജാവലിൻ ത്രോ
അന്നു റാണി- ജാവലിൻ ത്രോ
താജിന്ദർപാൽ സിംഗ്- ഷോട്ട് പുട്ട്
ദ്യുതീ ചന്ദ്- 100, 200 മീറ്റർ ഓട്ടം
കമൽപ്രീത് കൗർ- ഡിസ്കസ് ത്രോ
സീമ പുനിയ- ഡിസ്കസ് ത്രോ
4*400 മിക്സഡ് റിലേ

4*400 പുരുഷ റിലേ

കെടി ഇർഫാൻ

ബാഡ്മിൻ്റൺ

പിവി സിന്ധുവാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ ഒളിമ്പിക്സിൽ വെള്ളി നേടിയ സിന്ധു ഇക്കുറി അത് സ്വർണമാക്കാനാണ് ഇറങ്ങുക.

പിവി സിന്ധു
ബി സായ് പ്രനീത്
സാത്വിക്‌സായ്‌രാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി (ഡബിൾസ്സ്)

ബോക്സിംഗ്

ബോക്സിംഗിൽ ഇന്ത്യ പ്രതീക്ഷിക്കുന്നത് ഒരു മേരി കോം മാജിക്കാണ്. 2012 ലണ്ടൻ ഒളിമ്പിക്സിൽ നേടിയ സ്വർണമാണ് മേരി കോമിൻ്റെ ഒളിമ്പിക്സ് നേട്ടമെങ്കിലും പ്രതീക്ഷകൾക്ക് പഞ്ഞമില്ല.

മേരി കോം
വികാസ് ക്രിഷൻ
ലോവ്‌ലിന ബോർഗോഹൈൻ
ആശിഷ് കുമാർ
പൂജ റാണി
സതീഷ് കുമാർ
അമിത് പങ്കൽ
മനീഷ് കൗശിക്
സിമ്രൻജിത് കൗർ

അശ്വാഭ്യാസം (ഇക്വസ്ട്രിയൻ)

ഇക്വസ്ട്രിയനിൽ ഇന്ത്യ ശൈശവാവസ്ഥയിലാണ്. കുതിരയെ ഓടിച്ചും ചാടിച്ചും മികവുതെളിയിക്കേണ്ട ഈ കായിക ഇനത്തിൽ ഇന്ത്യ ഇത് ആദ്യമായാണ് യോഗ്യത നേടുന്നത്. ബെംഗളൂരു സ്വദേശിയായ ഫൗആദ് മിർസയാണ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ഇക്വസ്ട്രിയനിൽ മത്സരിക്കുക.

fouaad mirza
ഫൗആദ് മിർസ

വാൾപ്പയറ്റ് (ഫെൻസിങ്)

ഫെൻസിങിലും ഇന്ത്യ കന്നിയങ്കത്തിനൊരുങ്ങുകയാണ്. ചെന്നൈ സ്വദേശിനി ഭവാനി ദേവിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യമായി ഒളിമ്പിക്സ് ഫെൻസിങിൽ മത്സരിക്കുക.

Bhavani Devi
ഭവാനി ദേവി

ഗോൾഫ്

അനിർബൻ ലാഹിരി
ഉദയൻ മാനേ
അദിതി അശോക്

ജിംനാസ്റ്റിക്സ്

ജിംനാസ്റ്റിക്സിൽ ഇന്ത്യ ഇത് രണ്ടാം തവണയാണ് ഒളിമ്പിക്സിൽ മത്സരിക്കുക. പ്രണതി നായക് ടോകിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറങ്ങും.

Pranati Nayak
പ്രണതി നായക്

ഹോക്കി

ദേശീയ കായികവിനോദമായ ഹോക്കി ഇന്ത്യക്ക് പുതുമയല്ല. ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവുമധികം മെഡൽ നേടിയിട്ടുള്ള ഇനമാണ് ഹോക്കി. 8 തവണ ഇന്ത്യൻ പുരുഷ ടീം ഒളിമ്പിക്സിൽ സ്വർണം നേടിയിട്ടുണ്ട്. ആകെ 11 മെഡലുകൾ. 1928 മുതൽ 1956 വരെ ഇന്ത്യ തുടർച്ചയായി 6 സ്വർണമെഡലുകൾ നേടി. അത് ഇപ്പോഴും റെക്കോർഡ് ആണ്. 84 ലോസ് ആഞ്ചലസ് ഒളിമ്പിക്സിനു ശേഷം ഇന്ത്യ ഒരു തവണ പോലും അവസാന അഞ്ച് സ്ഥാനങ്ങളിൽ പോലും ഫിനിഷ് ചെയ്തിട്ടില്ല. പുരുഷ ടീം 20ആമത് ഒളിമ്പിക്സിനിറങ്ങുമ്പോൾ വനിതാ ടീം മൂന്നാം തവണയാണ് ഒളിമ്പിക്സിൽ മത്സരിക്കുക.

indian team tokyo olympics Hockey
ഇന്ത്യൻ പുരുഷ ഹോക്കി ടീം

ജൂഡോ

സുശീല ദേവി ലിക്‌മബം

തുഴച്ചിൽ

അർജുൻ ജാട്ട്- അരവിന്ദ് സിങ് (ഡബിൾസ്)

കപ്പലോട്ടം (സെയ്ലിങ്)

നേത്ര കുമനൻ- സെയ്‌ലിങിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത
വിഷ്ണു ശരവണൻ
കെസി ഗണപതി

Netra Kumanan
നേത്ര കുമനൻ

ഷൂട്ടിംഗ്

അഭിനവ് ബിന്ദ്ര. 5 വർഷം മുൻപ് വിരമിച്ചെങ്കിലും ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഇൻഡിവിജുവൽ സ്വർണമെഡൽ നേടിയ ഒരേയൊരു താരമെന്ന നേട്ടം ഇപ്പോഴും ബിന്ദ്രയുടെ പേരിലാണ്. 2008ലെ ബീജിങ് ഒളിമ്പിക്സിൽ ബിന്ദ്ര കുറിച്ച റെക്കോർഡ് ഇപ്പോഴും തകർക്കപ്പെട്ടിട്ടില്ല. മെഡൽ പ്രതീക്ഷയോടെ 15 ഷൂട്ടിംഗ് താരങ്ങൾ ഇക്കുറി ഒളിമ്പിക്സിനെത്തുന്നു.

അഞ്ജും മൗദ്ഗിൽ- 10 മീറ്റർ എയർ റൈഫിൾ
അപൂർവി ചണ്ഡേല- 10 മീറ്റർ എയർ റൈഫിൾ
ദിവ്യാൻഷ് സിംഗ് പൻവാർ- 10 മീറ്റർ എയർ റൈഫിൾ
ദീപക് കുമാർ- 10 മീറ്റർ എയർ റൈഫിൾ
തേജസ്വിനി സാവന്ത്- 50 മീറ്റർ റൈഫിൾ
സഞ്ജീവ് രജ്പുത്- 50 മീറ്റർ റൈഫിൾ
ഐശ്വര്യ പ്രതാപ് സിംഗ്- 50 മീറ്റർ റൈഫിൾ
മനു ഭാകർ- 10 മീറ്റർ എയർ പിസ്റ്റൾ
യശസ്വിനി സിംഗ്- 10 മീറ്റർ എയർ പിസ്റ്റൾ
സൗരഭ് ചൗധരി- 10 മീറ്റർ എയർ പിസ്റ്റൾ
അഭിഷേക് വർമ- 10 മീറ്റർ എയർ പിസ്റ്റൾ
രാഹി സർനോബാത്- 25 മീറ്റർ പിസ്റ്റൾ
ചിങ്കി യാദവ്- 25 മീറ്റർ പിസ്റ്റൾ
അങ്കദ് വീർ സിങ്- സ്കീറ്റ്
മൈരജ് അഹ്മദ് ഖാൻ- സ്കീറ്റ്

Read Also: ഇന്ത്യയുടെ ആദ്യ ബാച്ച് ജപ്പാനിലെത്തി; 88 അംഗ സംഘത്തിന്റെ വരവ് ഒളിമ്പിക് വില്ലേജിലെ കൊവിഡ്‌ ആശങ്കയ്ക്കിടയിൽ

നീന്തൽ

ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യ താരമെന്ന റെക്കോർഡുമായെത്തുന്ന മലയാളി താരം സാജൻ പ്രകാശ് പ്രതീക്ഷയാണ്. ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായെത്തുന്ന മാന പട്ടേലും ഇക്കുറി ഇറങ്ങും.

സാജൻ പ്രകാശ്- 100 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ലൈ, 200 മീറ്റർ ബട്ടർഫ്ലൈ (മലയാളി)
ശ്രീഹരി നടരാജ്- 100 മീറ്റർ ബാക്ക്സ്ട്രോക്ക്
മാന പട്ടേൽ- 100 മീറ്റർ ബാക്ക്സ്ട്രോക്ക്

Maana Patel
മാന പട്ടേൽ
Sajan Prakash
സാജൻ പ്രകാശ്

ടേബിൾ ടെന്നീസ്

ശരത് കമൽ
സത്യൻ ജ്ഞാനശേഖരൻ
സുതീത്ഥ മുഖർജി
മാണിക ബത്ര

ടെന്നിസ്

സാനിയ മിർസ- അങ്കിത റെയ്ന (ഡബിൾസ്)
സുമിത് നഗാൽ

ഭാരോദ്വഹനം

മീരാബായ് ചാനു മാത്രമാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്കായി ഇറങ്ങുക. ലോക രണ്ടാം നമ്പർ താരമായ മീരാബായിൽ മെഡൽ പ്രതീക്ഷ വെക്കാം.

ഗുസ്തി

2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ സാക്ഷി മാലിക് ഇക്കുറി ഇല്ല. 2008 ബീജിങ് ഒളിമ്പിക്സിൽ വെങ്കലവും 2012 ലണ്ടൻ ഒളിമ്പിക്സിൽ സ്വർണവും നേടിയ സുശീൽ കുമാറും ടോക്കിയോയിൽ ഗോദയിലിറങ്ങില്ല. മുൻ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ സുശീൽ കുമാർ പൊലീസ് കസ്റ്റഡിയിലാണ്.

സീമ ബിസ്‌ല
വിനേഷ് ഫോഗട്ട്
അൻഷു മാലിക്
സോനം മാലിക്
രവി കുമാർ ദഹിയ
ബജ്റംഗ് പുനിയ
ദീപക് പുനിയ

Story Highlights: indian team in tokyo olympics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here