ഇത്, യാത്രാ പ്രേമികൾ അറിയേണ്ട ഒരിടം; പ്രകൃതിഭംഗി വിളിച്ചോതി കനാലിന്റെ കൈവഴിയായൊരു തോടും നാടും

കേരളമെന്നാൽ മധ്യതിരുവിതാംകൂറിലെയും തെക്കൻ തിരുവിതാംകൂറിലെയും കായലും കടലും ഹൌസ് ബോട്ടിലുള്ള യാത്രയും മാത്രമല്ല. ചരിത്രമുറങ്ങുന്ന മലബാറിലും കാണാൻ വേണ്ടുവോളം കൗതുകങ്ങളുണ്ട്. മലബാറിന്റെ ടൂറിസം മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാവുന്ന ഒരു പ്രദേശമാണ് കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്തിലെ പേരണ്ടതോട്. കുറ്റിയാടി കനാലിന്റെ കൈവരിയായി ഒഴുകുന്ന പേരണ്ടതോട്ടിൽ പ്രകൃതി ഭംഗി ആസ്വദിച്ച് നീന്തി തുടിക്കാൻ ആരും ആഗ്രഹിച്ച് പോകും.

പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒഴുകുന്ന തോട്, വെള്ളത്തിനാകട്ടെ അക്ഷം തോൽക്കുന്ന നീലിമ, ഇരു വാശികളിലും വിശാലമായ വയലുകൾ. എലിയോട് മലയുടെ താഴെ പറമ്പിൽ വയൽ പ്രദേശത്ത് കൂടെ ഒഴുകുന്ന പേരണ്ടതോട് ആരെയും ആകർഷിക്കും.

തോടിന്റെ കുത്തൊഴുക്കിൽ നീന്തി തുടിക്കാൻ നിരവധി പേരാണ് ഇവിടേക്ക് എത്തി ചേരുന്നത്. അറിഞ്ഞും കേട്ടും പുറം നാട്ടുക്കാരും പേരണ്ടതോടിന്റെ ഭംഗി ആസ്വദിക്കാനായി ഇവിടെ എത്തിച്ചേരുന്നു. വന്നവരെല്ലാം പിന്നീട് പതിവ് സന്ദർശകരായി മാറി.

കുറ്റിയാടി കനാലിന്റെ കൈവരിയായ തോട് പാവലി പുഴയിൽ ചെന്ന് ചേരുന്നത് വരെ നീണ്ട് കിടക്കുന്ന ദൂരം വിനോദസഞ്ചാരത്തിന്റെ മറ്റൊരു സാധ്യത തുറന്ന് കാട്ടുന്നു. പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകൾ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് വകുപ്പ് മന്ത്രി നിർദേശം നൽകിയ സാഹചര്യത്തിൽ മഴക്കാലത്ത് സ്വിമ്മിങ് ടൂറിസത്തിനായി പേരണ്ടതോട് മുന്തിയ പരിഗണന നൽകാവുന്ന ഒരിടമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here