Advertisement

മരംമുറിക്കല്‍ കേസ്; വിവരാവകാശ രേഖകള്‍ നല്‍കിയ റവന്യു ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം

July 20, 2021
1 minute Read
revenue department

മുട്ടില്‍ മരംമുറിക്കലില്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ റവന്യു ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം. റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയെയാണ് സെക്രട്ടേറിയറ്റിന് പുറത്ത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലേക്ക് മാറ്റിയത്.

നേരത്തെ ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി റദ്ദാക്കുകയും കഴിഞ്ഞ ദിവസം ഈ നടപടി തിരുത്തുകയും ചെയ്തിരുന്നു. നടപടി വിവാദമായതോടെയായിരുന്നു ജയതിലക് ഐഎഎസ് ഇറക്കിയ ഉത്തരവ് തിങ്കളാഴ്ച തിരുത്തിയത്. ശാലിനിക്ക് ഗുഡ് സര്‍വീസ് എന്‍ട്രിക് യോഗ്യതയില്ലെന്ന തന്റെ കാഴ്ചപ്പാടും ജയതിലക് പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് മാസത്തെ നിര്‍ബന്ധിത അവധിയില്‍ പോകാനും നേരത്തെ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട രേഖകളാണ് നിയമപ്രകാരം ഒ ജി ശാലിനി കൈമാറിയത്.
വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിച്ചത് വിവരാവകാശ ലംഘനമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ പ്രാണകുമാര്‍ രംഗത്തെത്തിയിരുന്നു.

Story Highlights: revenue department kerala, OG shalini

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top