Advertisement

കൊല്ലത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

July 20, 2021
Google News 1 minute Read

കൊല്ലത്ത് ഭർതൃഗൃഹത്തിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. വിളക്കുടി സ്വദേശിയും റെയിൽവേയിൽ ഉദ്യോഗസ്ഥനുമായ ജോമോനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്ത്രീധന പീഡനത്തെത്തുടർന്നാണ് ജയമോൾ മരിച്ചതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മരിച്ച ജയമോളും ഭർത്താവ് ജോമോനും തമ്മിൽ കലഹം പതിവായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Story Highlights: woman found dead kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here