Advertisement

ദീപക് ചഹാറിനെ നേരത്തെ ഇറക്കാനുള്ള തീരുമാനം ദ്രാവിഡിന്റേത്: ഭുവനേശ്വർ കുമാർ

July 21, 2021
2 minutes Read
dravid sent chahar bhuvaneshwar

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ദീപക് ചഹാറിനെ നേരത്തെ ഇറക്കാനുള്ള തീരുമാനം പരിശീലകൻ രാഹുൽ ദ്രാവിഡിൻ്റേതെന്ന് വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ. ഇന്ത്യ എ പരമ്പരയിൽ ദ്രാവിഡ് ചഹാറിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ചഹാർ നന്നായി ബാറ്റ് ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും ഭുവി വ്യക്തമാക്കി. മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഭുവനേശ്വർ കുമാറിൻ്റെ വെളിപ്പെടുത്തൽ. ( dravid sent chahar bhuvaneshwar )

“ഞങ്ങളുടെ ലക്ഷ്യം അവസാനം വരെ കളിക്കുക എന്നതായിരുന്നു. മത്സരം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോയി റൺസ് നേടുക എന്നതായിരുന്നു ലക്ഷ്യം. ദീപക് ചഹാർ ബാറ്റ് ചെയ്തത് മനോഹരമായിരുന്നു. അവൻ മുൻപ് ദ്രാവിഡിനു കീഴിൽ എ പരമ്പരയിലും മറ്റും കളിച്ചിട്ടുണ്ട്. അവിടെ റൺസ് സ്കോർ ചെയ്തിട്ടുമുണ്ട്. അവൻ ബാറ്റ് ചെയ്യുമെന്ന് ദ്രാവിഡിന് അറിയാമായിരുന്നു. അദ്ദേഹമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ.”-ഭുവി പറഞ്ഞു.

Read Also: ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിൽ തർക്കിച്ച് ശ്രീലങ്കൻ പരിശീലകനും ക്യാപ്റ്റനും: വിഡിയോ

ശ്രീലങ്ക മുന്നോട്ടുവച്ച 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം കുറിച്ചത്. 69 റൺസെടുത്ത ദീപക് ചഹാർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (53), മനീഷ് പാണ്ഡെ (37), കൃണാൽ പാണ്ഡ്യ (35) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി വഹിന്ദു ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി.

അവസാന രണ്ട് ഓവറിൽ 15 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 49ആം ഓവറിൽ 12 റൺസ് നേടിയ ഇന്ത്യ അവസാന ഓവറിലെ ആദ്യ പന്തിൽ ജയം കുറിച്ചു. 84 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് 8ആം വിക്കറ്റിൽ ദീപക് ചഹാർ-ഭുവനേശ്വർ കുമാർ സഖ്യം പടുത്തുയർത്തിയത്. ചഹാർ (69), ഭുവനേശ്വർ (19) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights: dravid sent chahar ahead bhuvaneshwar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top