Advertisement

കർഷകരുടെ പാർലമെന്റ് മാർച്ചിന് അനുമതി ; രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിൽ

July 21, 2021
Google News 1 minute Read
farmers

ജന്തര്‍മന്ദറില്‍ പ്രതിഷേധം നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം നടത്താമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. കര്‍ഷകര്‍ക്ക് മുന്നില്‍ ചില നിബന്ധനങ്ങള്‍ വച്ചിട്ടുണ്ട്. രേഖാമൂലം അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ എട്ട് മാസമായി തുടരുന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ശേഷം അത് ജന്തര്‍മന്ദിറിലേക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് തീരുമാനം.

Read Also: കാർഷിക ബില്ലുകൾ പിൻവലിയ്ക്കണം എന്നാവശ്യപ്പെട്ട് കർഷകർ പാർലമെന്റ് മാർച്ച് നടത്തും

ക‍ർഷകരുടെ പാർ‍ലമെന്റ് മാർച്ച് നാളെ നടക്കാനിരിക്കെ അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ഡൽഹി അതിർത്തികളിലും പാ‍ർലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ കൂട്ടി. റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷമുണ്ടായത് കണക്കിലെടുത്ത് അട്ടിമറി തടയാൻ കിസാൻ സംയുക്ത മോർച്ചയും മുൻകരുതലിലാണ്.

Read Also: പാര്‍ലമെന്റ് ധര്‍ണയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; പൊലീസുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

പ്രതിഷേധ ആസ്ഥാനമായ സിംഗുവില്‍ 2000 പൊലീസ് ഉദ്യോഗസ്ഥരും അര്‍ധ സൈനിക ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. നാളെ പൊലീസ് എസ്‌കോര്‍ട്ടും ദേശീയ പാതയിലടക്കം ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ നടത്തും.

Story Highlights: Farmers Protest Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here