Advertisement

ആ പതിനെട്ട് കോടിക്ക് കാത്തുനില്‍ക്കാതെ ഇമ്രാന്‍ മടങ്ങി

July 21, 2021
2 minutes Read
spinal mascular atrophy imran

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാന്‍ മരിച്ചു. ചികിത്സയ്ക്ക് ആവശ്യമായ പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെയാണ് ഇമ്രാന്‍ വിടവാങ്ങിയത്. ( spinal mascular atrophy ) കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇമ്രാന്റെ ചികിത്സയ്ക്കായി ഇതിനോടകം 16 കോടി സമാഹരിച്ചിരുന്നു. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ്-റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍. രാത്രി 11.30ഓടെയായിരുന്നു മരണം.

കഴിഞ്ഞ മൂന്നുമാസമായി ഇമ്രാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററിലായിരുന്നു. കുഞ്ഞ് ഇമ്രാന്റെ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പതീക്ഷയിലായിരുന്നു കുടുംബം. ആരിഫിന്റെയും റമീസയുടെയും ആദ്യത്തെ കുട്ടിയും സമാന രോഗം ബാധിച്ച് മരണപ്പെടുകയായിരുന്നു. ഇമ്രാന്‍ ജനിച്ച് മുപ്പതോളം ദിവസങ്ങള്‍ക്ക് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്.
ഇമ്രാനെ പോലെ തന്നെ അപൂര്‍വരോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ മുഹമ്മദിന് ചികിത്സയ്ക്കായി 18 കോടി രൂപ സുമനസുകള്‍ സമാഹരിച്ച് നല്‍കിയിരുന്നു.

Story Highlights: spinal mascular atrophy, imran died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top