Advertisement

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് നാളെ ധനകാര്യ വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും

July 21, 2021
0 minutes Read

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് നാളെ പ്രകാശനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്യുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്.

തിരുവോണം ബമ്പർ രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top