ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിൽ തർക്കിച്ച് ശ്രീലങ്കൻ പരിശീലകനും ക്യാപ്റ്റനും: വിഡിയോ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ ഗ്രൗണ്ടിൽ വച്ച് തർക്കിച്ച് ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതറും പുതുതായി സ്ഥാനമേറ്റ ക്യാപ്റ്റൻ ദാസുൻ ശനകയും. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഗ്രൗണ്ടിൽ വച്ച് തർക്കിച്ചതിനെ വിമർശിച്ച് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ റസൽ അർനോൾഡ് രംഗത്തെത്തി. അതേസമയം, നടന്നത് ഒരു നല്ല ചർച്ച ആയിരുന്നു എന്നും അതിനെ ഇത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും മിക്കി ആർതർ പറഞ്ഞു.
Read Also: ‘ഇന്ത്യൻ ടീമിന്റെ’ കളി കണ്ട് ഇന്ത്യൻ താരങ്ങൾ; ആവേശക്കാഴ്ചയുടെ വിഡിയോ പങ്കുവച്ച് ബിസിസിഐ
ജയം ഉറപ്പിച്ച ഇടത്തുനിന്ന് ഭുവനേശ്വർ കുമാറും ദീപക് ചഹാറും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമ്പോൾ തന്നെ മിക്കി ആർതർ അസ്വസ്ഥനായിരുന്നു. ഡ്രസിംഗ് റൂമിലിരുന്ന മത്സരം കണ്ടുകൊണ്ടിരുന്ന ആർതർ പലതവണ ക്ഷുഭിതനാവുന്നത് കാണാമായിരുന്നു. മത്സരം കഴിഞ്ഞതിനെ തുടർന്ന് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ മിക്കി ദാസുൻ ഷനകയുമായി കയർത്ത് സംസാരിക്കുകയായിരുന്നു. സംഭാഷണം എന്താണെന്ന് വ്യക്തമല്ലെങ്കിലും ഈ ചർച്ച ഡ്രസിംഗ് റൂമിൽ വച്ച് ആകാമായിരുന്നു എന്ന് റസൽ അർനോൾഡ് ട്വീറ്റ് ചെയ്തു. എന്നാൽ, താനും ഷനകയും ഒരു ടീം എന്ന നിലയിൽ പുതിയ കാര്യങ്ങൾ പഠിക്കുകയാണെന്നും ജയിക്കാൻ കഴിയാത്തവർ തങ്ങൾ വളരെ അസ്വസ്ഥരായിരുന്നു എന്നും ആർതർ മറുപടി നൽകി.
ശ്രീലങ്ക മുന്നോട്ടുവച്ച 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം കുറിച്ചത്. 69 റൺസെടുത്ത ദീപക് ചഹാർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (53), മനീഷ് പാണ്ഡെ (37), കൃണാൽ പാണ്ഡ്യ (35) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി വഹിന്ദു ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി.
Story Highlights: Mickey Arthur Dasun Shanaka controversial conversation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here