Advertisement

വധഭീഷണി കത്ത് ; അന്വേഷണം സിബിഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറണം: മുഖ്യമന്ത്രിക്ക് കത്തയച്ച് തിരുവഞ്ചൂർ രാധാകൃഷ്‍ണൻ

July 22, 2021
2 minutes Read
thiruvanchoor radhakrishnan

വധഭീഷണി ഊമക്കത്തിലൂടെ ലഭിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറണമെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‍ണൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.

പൊലീസ് അന്വേഷണത്തിൽ തനിക്ക് തൃപ്തിയില്ല. പൊലീസ് അന്വേഷിച്ചാൽ കേസിൽ പുരോഗതിയുണ്ടാകില്ല. ഭീഷണിക്കത്ത് സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. അതിനാൽ അന്വേഷണം മറ്റൊരു ഏജൻസിക്കു കൈമാറണമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്‍ണൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: വധഭീഷണി പരാതി; തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മൊഴി രേഖപ്പെടുത്തി

കഴിഞ്ഞ മാസമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചത്. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നായിരുന്നു കത്തിൽ സൂചിപ്പിച്ചിരുന്നത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ഇത് സംബന്ധിച്ച് തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു.

Read Also:തിരുവഞ്ചൂരിനെതിരായ വധഭീഷണിക്ക് പിന്നിൽ ടി.പി കേസ് പ്രതികളെന്ന് സംശയം; അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷം

Story Highlights: Death threat: Thiruvanchoor Radhakrishnan sends letter to CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top