Advertisement

ഒളിമ്പിക്സ് ജേതാക്കൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ

July 22, 2021
2 minutes Read
cash prize olympics medalists

ഒളിമ്പിക്സ് ജേതാക്കൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ. സ്വർണ മെഡൽ ജേതാക്കൾക്ക് 75 ലക്ഷം രൂപ വീതവും വെള്ളിമെഡൽ ജേതാക്കൾക്ക് 40 ലക്ഷം രൂപ വീതവും വെങ്കല മെഡൽ നേടുന്നവർക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും. ഇത് കൂടാതെ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ വീതവും നൽകും. ( cash prize olympics medalists )

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഓരോ ദേശീയ സ്പോർട്സ് ഫെഡറേഷനുകൾക്ക് 25 ലക്ഷം രൂപ വീതം ലഭിക്കും. മെഡൽ നേടിയാൽ 30 ലക്ഷം രൂപ വീതവും നൽകും.

അതേസമയം, ടോക്കിയോ, ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാവുക. ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകത. 11090 അത്‌ലറ്റുകളാണ് ലോക കായിക മേളയിൽ പോരടിക്കുക.

Read Also: ടോക്യോ ഒളിമ്പിക്സ് ഫുട്ബോൾ; ബ്രസീലിനു ജയം, അർജന്റീനയ്ക്ക് തോൽവി

ലോകത്തെ വിസ്മയിപ്പിക്കുന്ന പതിവ് ഉദ്ഘാടന ചടങ്ങുകൾ ഉണ്ടാവില്ല. ജപ്പാൻ തനിമയുള്ള ലളിതമായ പരിപാടികളായിരിക്കും ഇത്തവണ. കാണികളെ പൂർണമായും അകറ്റിനിർത്തും. സാമൂഹിക അകലം ഉറപ്പാക്കാൻ മാർച്ച്‌ പാസ്റ്റിലും താരസാന്നിധ്യം കുറക്കും. എല്ലാ ടീമുകൾക്കും ആദ്യമായി പതാകവാഹകരായി പുരുഷ വനിതാ താരങ്ങളുണ്ടാവും. ഒളിംപിക് പ്രതിജ്ഞാ വാചകം ചെല്ലുന്നതിലും ഇത്തവണ സ്ത്രീസാന്നിധ്യം ഉറപ്പാക്കി. മുൻ ഒളിംപിക്‌സുകളിൽ ആതിഥേയ രാജ്യത്തെ ഒരുതാരവും ഓരോ പരിശീലകനും റഫറിയുമാണ് പ്രതിജ്ഞാ വാചകം ചൊല്ലാറുള്ളത്. ഇത്തവണ ഇവർക്കൊപ്പം മൂന്ന് വനിതകൾ കൂടിയുണ്ടാവും.

Story Highlights: IOA cash prize for olympics medalists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top