ന്യൂനപക്ഷ സ്കോളർ ഷിപ്; യുഡിഎഫിന് ഒറ്റ അഭിപ്രായം: വി.ഡി സതീശൻ

ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ യുഡിഎഫിന് ഒറ്റ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്കോളർഷിപുകളുടെ എണ്ണം കുറയ്ക്കരുത്. മറ്റ് ന്യൂന പക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകണമെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്ന് പ്രതിപക്ഷനേതേവ് വി.ഡി സതീശൻ നേരത്തെയും അഭിപ്രയപ്പെട്ടിരുന്നു.
Read Also:ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; അഭിപ്രായ ഐക്യമുണ്ടാക്കാന്‍ യുഡിഎഫ് യോഗം ചേര്‍ന്നേക്കും
സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കും ഉണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ്. മാധ്യമങ്ങൾ താൻ പറഞ്ഞ കാര്യങ്ങളെല്ലാം വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കാതെ കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു.
Read Also:ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; യുഡിഎഫില്‍ ധാരണപിശക് ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി
Story Highlights: Minority Scholarship V D Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here