ബ്ലേഡ് മാഫിയ ഭീഷണി; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന ആരോപണവുമായി കുടുംബം. വള്ളിക്കോട് പാറലോടി സ്വദേശി വേലുക്കുട്ടിയാണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.
മകളുടെ വിവാഹാവശ്യത്തിന് മൂന്ന് ലക്ഷം രൂപ ഇദ്ദേഹം വായ്പയെടുത്തിരുന്നു. പത്ത് ലക്ഷം രൂപ തിരിച്ച് അടച്ചിട്ടും ബ്ലേഡ് മാഫിയാസംഘം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 2016ലാണ് മകളുടെ വിവാഹത്തിനായി പാലക്കാട് സ്വദേശികളില്‍ നിന്നും 3 ലക്ഷം രൂപ വേലുക്കുട്ടി കടംവാങ്ങിയത്.
Read Also: സാമ്പത്തിക പ്രതിസന്ധി; കേരളത്തിൽ ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്തത് എട്ട് പേർ
37 സെന്റ് സ്ഥലം ഈടുനല്‍കിയായിരുന്നു ഇടപാട്. പത്ത് ലക്ഷം രൂപയോളം തിരിച്ചടച്ചു. 20 ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് വേലുക്കുട്ടിയെ ബ്ലേഡ് മാഫിയാ സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് മകന്റെ ആരോപണം. പ്രകാശന്‍, ദേവന്‍, സുധാകരന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസവും ഈ സംഘത്തില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വേലുക്കുട്ടി വീടിനടുത്തുള്ള ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.
Story Highlights: Blade Mafia threat farmer committed suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here