Advertisement

സൂര്യയുടെ ‘എതര്‍ക്കും തുനിന്തവൻ’ ഫസ്റ്റ് ലുക്ക് പുറത്ത് ; പിറന്നാൾ ആശംസകളുമായി ദുല്‍ഖര്‍

July 23, 2021
1 minute Read

സൂരറായി പൊട്രുവിന്റെ ഹിന്ദി റീമേക്ക് അടുത്തിടെ പ്രഖ്യാപിച്ച സൂര്യ, തന്റെ 46-ാം ജന്മദിനം ഇന്ന് ആഘോഷിക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘എതര്‍ക്കും തുനിന്തവന്‍’. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തെന്നിന്ത്യയിലെ സൂര്യ ആരാധകരൊക്കെ അത് ആഘോഷിക്കുകയുമാണ്. ഒട്ടേറെ താരങ്ങളാണ് സൂര്യയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

അതില്‍ ദുല്‍ഖറിന്റെ ആശംസയാണ് ശ്രദ്ധിക്കപ്പെട്ടതും. പാണ്ഡിരാജിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി എത്തുന്ന എതര്‍ക്കും തുനിന്തവൻ എന്ന സിനിമയുടെ ലുക്ക് പങ്കുവെച്ചാണ് ദുല്‍ഖറിന്റെ ആശംസ. ഗംഭീര ലുക്ക്. സന്തോഷ ജന്മദിനം സൂര്യ അണ്ണ, സന്തോഷവും, ആരോഗ്യവും വിജയവും ഉണ്ടാകാൻ പ്രാര്‍ഥിക്കുന്നുവെന്നും ദുല്‍ഖര്‍ എഴുതിയിരിക്കുന്നു. എല്ലാ വര്‍ഷവും ദുല്‍ഖര്‍ ആശംസകള്‍ നേരാറുണ്ട്.

https://www.facebook.com/DQSalmaan/posts/363663701785005

സണ്‍ പിക്ചേഴ്‍സ് ആണ് എതര്‍ക്കും തുനിന്തവൻ ആണ് നിര്‍മിക്കുന്നത്.പ്രിയങ്ക മോഹൻ നായികയാകുന്ന ചിത്രത്തില്‍ സത്യരാജ്, സൂര്യ, സൂര്യ, ശരണ്യ പൊൻവണ്ണൻ, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവരും അഭിനയിക്കുന്നു.

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍ ആണ് കഥ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ കൊവിഡ് ലോക്ക് ഡൗണിന് ശേഷം പുനരാരംഭിച്ചു. സൂര്യ 40 ന്റെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ജൂലൈ 13 ന് ഷൂട്ട് പോസ്റ്റ് ലോക്ക്ഡൗണിന് ശേഷം പുനരാരംഭിച്ചു.

Story Highlights: ‘House of Terrors’ Is Up For Sale, Wait Before You Think About Buying

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement