ഇന്ത്യയുടെ ബി ടീമിനു പോലും പാകിസ്താനെ പരാജയപ്പെടുത്താനാവും: ഡാനിഷ് കനേരിയ

ഇന്ത്യയുടെ ബി ടീമിനു പോലും പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്താനാവുമെന്ന് മുൻ പാക് താരം ഡാനിഷ് കനേരിയ. രാഹുൽ ദ്രാവിഡിൻ്റെ കീഴിലുള്ള ബി ടീം ശ്രീലങ്കക്കെതിരെ നടത്തുന്ന പ്രകടനങ്ങളെ പുകഴ്ത്തിക്കൊണ്ടാണ് കനേരിയയുടെ അഭിപ്രായപ്രകടനം. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് കനേരിയ ഇന്ത്യൻ ടീമിനെ പുകഴ്ത്തി രംഗത്തെത്തിയത്. ( India beat Pakistan Kaneria )
“ഇന്ത്യൻ ടീമിൻ്റെ പ്രകടനം, ടീമിനെ ദ്രാവിഡ് ഒരുക്കിയ വിധമൊക്കെ അഭിനന്ദനം അർഹിക്കുന്നു. കുൽദീപ് യാദവിനെ പ്രചോദിപ്പിച്ച ദ്രാവിഡിൻ്റെ ശൈലിയൊക്കെ അതിഗംഭീരമായി. ഇന്ത്യൻ ബി ടീമിനു പോലും പാകിസ്താനെ കീഴ്പ്പെടുത്താൻ കഴിയും. ടി-20 ലോകകപ്പിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഫൈനൽ കളിക്കും.”- ഡാനിഷ് കനേരിയ പറഞ്ഞു.
Read Also: ടി-20 ലോകകപ്പ് ഫൈനലിൽ പാകിസ്താൻ ഇന്ത്യയെ തോല്പിക്കും; ഷൊഐബ് അക്തർ
അതേസമയം, ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിൽ പാകിസ്താൻ ചാമ്പ്യന്മാരാവുമെന്ന് മുൻ പാക് താരം ഷൊഐബ് അക്തറിൻ്റെ പ്രവചനം. ഇന്ത്യയെ ഫൈനലിൽ തോല്പിച്ചാവും പാകിസ്താൻ്റെ കിരീടധാരണം എന്നും ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അക്തർ പറഞ്ഞു. യുഎഇയിലെ സാഹചര്യം ഇന്ത്യക്കും പാകിസ്താനും ഒരുപോലെ ഗുണം ചെയ്യുമെന്നും അതിനാൽ ഇരു ടീമുകളും കലാശപ്പോരിൽ കളിക്കാനാണ് സാധ്യതയെന്നുമാണ് താരത്തിൻ്റെ പ്രവചനം.
ലോകകപ്പുകളിൽ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താ പാകിസ്താനു കഴിഞ്ഞിട്ടില്ല. മുൻപ് 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം.
ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയെയും പാകിസ്തനെയും കൂടാതെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
Story Highlights: India B can beat Pakistan : Danish Kaneria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here