കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം കള്ളപ്പണക്കേസിലെ ജാള്യത മറയ്‌ക്കാൻ: എ സി മൊയ്‌ദീൻ

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ബിജെപിയുടെ ആരോപണങ്ങൾ തള്ളി എ.സി മൊയ്‌തീൻ.
തന്റെ ഒരു ബന്ധുവും കരുവന്നൂർ സഹകരണ ബാങ്കിൽ ഇല്ല. മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമിനെ അറിയില്ല. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം കള്ളപ്പണക്കേസിലെ ജാള്യത മറയ്ക്കാനാണെന്നും എ സി മൊയ്‌തീൻ പ്രതികരിച്ചു.
എ.സി മൊയ്തീൻ ആരോപണങ്ങൾ നിഷേധിക്കുന്നതിനിടെ ബിജു കരീമിൻ്റെയൊപ്പമുള്ള മൊയ്തീന്‍റെ ചിത്രം പുറത്ത് വന്നു. ബാങ്ക് തട്ടിപ്പ് പ്രതികളുടെ ഭാര്യമാർക്ക് പങ്കാളിത്തമുള്ള സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന എ.സി മൊയ്തീനാണ്. ഉദ്ഘാടന ചടങ്ങിൽ മന്ത്രിക്കൊപ്പം ബിജു കരീമും ഉണ്ടായിന്നു. വെള്ളാങ്കല്ലൂരിലുള്ള ഷീ ഷോപ്പി എന്ന സൂപ്പർ മാർക്കറ്റിൽ ബിജു കരീമിൻ്റെയും സി.കെ ജിൽസിൻ്റെയും ഭാര്യമാർക്കും പങ്കാളിത്തമുണ്ട്.
Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; അന്വേഷണം പ്രഹസനമെന്ന് വി ഡി സതീശൻ
എന്നാൽ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിൽ പങ്കെടുത്തത് ജനപ്രതിനിധി എന്ന നിലയിലാണെന്നായിരുന്നു മൊയ്ദീന്റെ പ്രതികരണം. ഉദ്ഘാടനം പൊതുപരിപാടി ആയിരുന്നുവെന്നും ചിത്രം 2019 ജനുവരി 20 ലേതാണെന്നും എ.സി മൊയ്‌തീൻ വ്യക്തമാക്കി.
Read Also: തട്ടിപ്പിനെപ്പറ്റി അറിഞ്ഞത് നാല് മാസം മുന്‍പ്; കരുവന്നൂര്‍ ബാങ്ക് ഭരണ സമിതി പ്രസിഡന്റ്
കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്ന് മൊയ്തീൻ ഓർമ്മിപ്പിച്ചു. എ വിജയരാഘവനും എ സി മൊയ്തീനും തട്ടിപ്പിനെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പ്രൊഫസർ ബിന്ദു മത്സരിച്ച മണ്ഡലത്തിൽ തട്ടിപ്പ് പണം ഉപയോഗിച്ചെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം.
അതേസമയം, തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചു. സിഎംഎം ട്രേയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലും ആണ് പരിശോധന നടന്നത്. റിസോര്‍ട്ട് നിര്‍മാണത്തിന് ചെലവഴിച്ചത് 22 കോടിയോളം രൂപയാണെന്നും കണ്ടെത്തല്‍. റിസോര്‍ട്ടിന് പെര്‍മിറ്റ് ലഭിച്ചത് ബിജോയുടെയും ബിജു കരീമിന്റെയും പേരിലെന്നും ഇ ഡി കണ്ടെത്തി. സിഎംഎം ട്രെഡേഴ്‌സിലൂടെ കോടികള്‍ വകമാറ്റിയതായും കണ്ടെത്തല്‍. പ്രതികളുടെ ബിനാമി സ്ഥാപനങ്ങളിലും പരിശോധന നടത്തും.
Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന ആരംഭിച്ചു
Story Highlights: A C Moideen on Karuvannur Bank Fraud, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here