Advertisement

അമ്പെയ്ത്ത്: ദീപിക-പ്രവീണ്‍ സഖ്യം ക്വാര്‍ട്ടറിൽ പുറത്ത്

July 24, 2021
1 minute Read

ടോക്യോ ഒളിമ്പിക്സ് മിക്സഡ് ഡബിൾസ് അമ്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യത്തെ റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ആൻ സാൻ-കിം ജി ഡിയോക്ക് സഖ്യം തോൽപ്പിച്ചു.

6-2 എന്ന സ്കോറിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. പ്രീക്വാർട്ടറിൽ പുറത്തെടുത്ത മികവ് ക്വാർട്ടർ ഫൈനലിൽ ആവർത്തിക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ല.

മൂന്നാം സെറ്റിൽ മുന്നിലെത്തിയെങ്കിലും നിർണായകമായ നാലാം സെറ്റിൽ ശരാശരി പ്രകടനം മാത്രമാണ് ദീപിക കുമാരിയ്ക്കും പ്രവീൺ യാദവിനും പുറത്തെടുക്കാനായത്. മറുവശത്ത് കൊറിയൻ താരങ്ങൾ ലോകോത്തര നിലവാരമുള്ള പ്രകടനമാണ് എല്ലാ സെറ്റിലും പുറത്തെടുത്തത്. സെമി ഫൈനലിൽ കൊറിയൻ ടീം മെക്സിക്കോയെ നേരിടും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top