Advertisement

എറണാകുളം ജില്ലയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിൽ

July 24, 2021
Google News 0 minutes Read

എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു. ആളപായമില്ല.

രാവിലെ എട്ട് മണിയോടെയുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടപ്പള്ളി ദേശീയപാതയില്‍ മരം വീണു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് വീണതെങ്കിലും അപകടമുണ്ടായില്ല. ട്രിപ്പിള്‍ ലോക്ഡൗണും അപകടതോത് കുറച്ചു. സ്ഥലത്ത് എട്ടരയോടെ അഗ്നിശമനസേനയെത്തി മരം മുറിച്ച് നീക്കാനാരംഭിച്ചു.

കനത്ത മഴയില്‍ ആലുവ ശിവക്ഷേത്രത്തിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ബലി തര്‍പ്പണം ദേവസ്വം ഹാളിലേക്ക് മാറ്റി. മരം വീണതുമൂലം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം മുറിച്ച് നീക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here