ചക്കരപ്പറമ്പില്‍ യുവതിയെയും പിതാവിനെയും ആക്രമിച്ച സംഭവം; ഭര്‍ത്താവിന് എതിരെ കേസ്

എറണാകുളം ചക്കരപ്പറമ്പില്‍ സ്ത്രീധനത്തെ ചൊല്ലി യുവതിയെയും പിതാവിനെയും ആക്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിന് എതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ജിക്‌സന് എതിരെയാണ് കേസ്. ഡയാനയെന്ന പെണ്‍കുട്ടിക്കും അച്ഛന്‍ ജോര്‍ജിനും ആണ് ദുരനുഭവം ഉണ്ടായത്. തൃശൂരിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുകൂടിയാണ് പ്രതി. കുടുംബം പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം സ്ത്രീപീഡനക്കേസില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടു. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ യുവതിയുടെ വീട്ടിലെത്തും. പച്ചാളം സ്വദേശിയാണ് ജിക്സന് എതിരെയാണ് പരാതി. ജിക്‌സന് എതിരെ ആദ്യം പൊലീസ് ചുമത്തിയത് ദുര്‍ബലമായ വകുപ്പുകള്‍ ആയിരുന്നുവെന്നും വിവരം.
സ്വര്‍ണം നല്‍കാത്തതിനാല്‍ ഡയാനയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് ഭാര്യാ പിതാവിന്റെ കാല് തല്ലിയൊടിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഭാര്യാപിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും വിവരം. ജിക്‌സണ്‍ സ്വന്തം വീട്ടില്‍ നിന്ന് ഡയാനയ്ക്ക് ഭക്ഷണം നല്‍കിയിരുന്നില്ല. ഭക്ഷണം എടുത്ത് കഴിച്ചപ്പോള്‍ പുറത്താക്കിയെന്നും ആരോപണം.
കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പൗരസമിതിയും ആരോപിച്ചു. തേവര പള്ളി വികാരി നിബിന്‍ കുര്യാകോസാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. രണ്ടാം വിവാഹമായതിനാല്‍ 31കാരി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. പള്ളി വികാരിയും കാര്യം അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും വിവരം. പരാതി കൊടുത്തിട്ടും പൊലീസ് നടപടി വൈകുന്നുവെന്ന് കാര്യം അറിയിച്ച് കമ്മീഷണര്‍ക്കും കത്ത് നല്‍കിയിരുന്നു.
Read Also: കൊച്ചിയില്‍ സ്ത്രീധന പീഡനം; ഭാര്യാപിതാവിന്റെ കാല്‍ തല്ലിയൊടിച്ചു
വിവാഹം കഴിഞ്ഞിട്ട് രണ്ടര മാസമായിട്ടുള്ളൂ. കുട്ടിയെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടികൊണ്ടു പോകാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടിയുടെ കഴുത്തിന് ചുറ്റും നഖം കൊണ്ട് പിടിച്ച പാടുണ്ടായിരുന്നു. ജിക്‌സന്റെ വിശദീകരണം അട്ട കടിച്ചതാണെന്ന് ആയിരുന്നു. പീഡന വിവരം പുറത്ത് പറയരുത്, ജീവിതം പാഴാവുമെന്ന് ഭര്‍ത്താവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിതാവ് ജോര്‍ജ് ആരോപിച്ചിരുന്നു.
കല്യാണം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ഭര്‍ത്താവും ഭാര്യമാതാവും സ്വര്‍ണം ആവശ്യപ്പെട്ടുവെന്ന് ഡയാനയും പറഞ്ഞു. 50 പവന്‍ സ്വര്‍ണമാണ് വീട്ടുകാര്‍ നല്‍കിയത്. വീട്ടില്‍ നിന്ന് ഷെയര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. രാത്രി ഉപദ്രവിക്കും. വായ് പൊത്തിപ്പിടിച്ച് നടുവിന് ഇടിക്കും. വേദനിച്ച് കരയാന്‍ പോലും കഴിയില്ല. ഭര്‍ത്തൃമാതാവിനോട് പറഞ്ഞപ്പോള്‍ സ്വര്‍ണവും പണവും കൊണ്ടുവന്നില്ലല്ലോ സഹിച്ചോ എന്നായിരുന്നു പ്രതികരണം.
ഭക്ഷണം തരില്ലായിരുന്നു. അച്ഛനും സഹിക്കണമെന്നാണ് പറഞ്ഞതെന്നും ഡയാന പറഞ്ഞിരുന്നു. രണ്ടാം വിവാഹമാണ്, ഒറ്റപ്പെട്ടുപോകുമെന്നാണ് അച്ഛന്‍ പറഞ്ഞത്. ഭര്‍തൃപിതാവും മാതാവും ചേര്‍ന്ന് വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. ഭര്‍ത്താവ് വധ ഭീഷണിയും നടത്തി. അച്ഛനെ ആശുപത്രിയിലാക്കിയ സമയത്ത് വിളിച്ചപ്പോഴും ഭര്‍ത്താവ് തിരിച്ച് വിളിച്ചിരുന്നില്ല. ജിക്സന്റെ ആദ്യത്തെത് പ്രണയ വിവാഹം ആയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ശാരീരിക പീഡനം കാരണം ഡിവോഴ്സ് ചെയ്യുകയായിരുന്നുവെന്നും ഡയാന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Story Highlights: Incident young woman assaulted and father attack Case against husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here