Advertisement

ഒളിമ്പിക്‌സില്‍ അഭയാര്‍ത്ഥികളുടെ സംഘത്തിന്റെ മികച്ച പ്രകടനം; ശ്രദ്ധ പിടിച്ചുപറ്റി ആ 29 പേര്‍

July 25, 2021
1 minute Read
Excellent performance by refugee team tokyo Olympics 2020

ടോക്യോ ഒളിമ്പിക്‌സില്‍ അഭയാര്‍ത്ഥികളുടെ സംഘത്തിന്റെ പ്രകടനം ശ്രദ്ധേയമാകുന്നു. 206 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒളിമ്പിക്‌സില്‍ രാജ്യമില്ലാത്തവരുടെ സംഘം ശ്രദ്ധ നേടുകയാണ്. ഒളിമ്പിക് പതാകയുടെ കീഴിലാണ് അവര്‍ മത്സരിക്കുന്നത്. പ്രത്യേക കാരണങ്ങളാല്‍ സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യപ്പെടേണ്ടി വന്നവരാണ് സംഘത്തിലുള്ളത്. രാജ്യമില്ലാത്തെ 29 താരങ്ങളാണ് ഈ സംഘത്തില്‍. ദശലക്ഷ കണക്കിന് അഭയാര്‍ത്ഥികളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. 12 ഇനങ്ങളില്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്.

ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലെ അഭയാര്‍ത്ഥി പ്രശ്‌നം ഈ 29 പേരിലൂടെ ഒളിമ്പിക് വേദിയിലും ചര്‍ച്ചയാകുകയാണ്. അഫ്ഗാനിസ്താന്‍, കാമറൂണ്‍, തെക്കന്‍ സുഡാന്‍, സുഡാന്‍, സിറിയ, വെനസ്വേല, ഇറാഖ്, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. 2016ലെ റിയോ ഒളിമ്പിക്‌സില്‍ അഭയാര്‍ത്ഥികളായ 10 താരങ്ങളാണ് പങ്കെടുത്തത്.

Read Also: ഒളിമ്പിക്‌സ് : ടെന്നിസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്

ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയാണ് കായിക താരങ്ങളെ തെരഞ്ഞെടുത്തത്. തങ്ങളുടെ രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് അഭയാര്‍ത്ഥികളായെത്തി അവിടെ സ്‌കോളര്‍ഷിപ്പ് മുഖേന പരിശീലനം നടത്തുന്ന 55 പേരില്‍ നിന്നാണ് ഇവരുടെ തെരഞ്ഞെടുപ്പ്. അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബോക്‌സിംഗ്, സൈക്ലിംഗ്, ജൂഡോ, കരാട്ടെ, ഷൂട്ടിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, റെസ്ലിംഗ് എന്നിവയില്‍ ഇവര്‍ മത്സരിക്കുന്നു.

തായ്ക്വണ്ടോയില്‍ കിമിയ അലിസെദ്ദാഹ് എന്ന അഭയാര്‍ത്ഥി പെണ്‍കുട്ടി ബ്രിട്ടന്റെ സ്വര്‍ണ മെഡല്‍ ജേതാവിനെ തോല്‍പ്പിച്ചിരുന്നു. കിമിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്‌സിസത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നും പലായനം ചെയ്തതാണ്. റിയോയില്‍ വച്ച് ഇറാന് വേണ്ടി വെങ്കലം നേടിയിരുന്നു കിമിയ. ശിരോവസ്ത്രം ധരിക്കുന്നതിനെ എതിര്‍ത്ത കിമിയ ഓഫീഷ്യല്‍സില്‍ നിന്ന് പീഡനം നേരിട്ടിരുന്നു. ജര്‍മനിയിലാണ് ഒരു വര്‍ഷമായി കിമിയ താമസിക്കുന്നത്. ഇറാനില്‍ നിന്നുള്ള താരത്തെയും കിമിയ തോല്‍പ്പിച്ചു.

യുഎന്നിന്റെ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആറും ഐഒസിയും ചേര്‍ന്നാണ് സംഘത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. പാരാലിമ്പിക്‌സിലും ഇപ്പോള്‍ അഭയാര്‍ത്ഥികളുടെ ടീമുണ്ട്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top