Advertisement

ഇന്ത്യൻ വിഭവങ്ങളാണ് തയാറാക്കാൻ ഏറ്റവും ബുദ്ധിമുട്ടെന്ന് ബ്രിട്ടീഷ് പഠന റിപ്പോർട്ട്; ഏറ്റവും എളുപ്പം ജർമ്മൻ വിഭവങ്ങൾ

July 25, 2021
1 minute Read
Indian cuisine most Difficult

പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യൻ പാചക രീതിയെന്ന് ബ്രിട്ടീഷ് പഠനം. ജൂലൈ 14 ന് യു.കെ.യിലെ പ്രശസ്ത ടാബ്ലോയിഡ് ദി മിററിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തയാറാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വിഭവങ്ങൾ ഇന്ത്യൻ വിഭവങ്ങൾ ആണെന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ചൈനീസ് ഇറ്റാലിയൻ വിഭവങ്ങളാണ് ഉണ്ടാക്കാൻ ബുദ്ധിമുട്ടുള്ള വിഭവങ്ങളിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

ലണ്ടൻ ആസ്ഥാനമായുള്ള ടിൽഡാ പുബ്ലിഷിംഗ്‌ നടത്തിയ പഠനത്തിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ഒട്ടുമിക്ക എല്ലാ ബ്രിട്ടീഷ് പൗരന്മാരും കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ആഗോള പാചകരീതികൾ പരീക്ഷിക്കുമായിരുന്നുവെന്നും പഠനം കണ്ടെത്തി. സർവേയിൽ പങ്കെടുത്തവരിൽ 39% പേരും വീട്ടിൽ ഇന്ത്യൻ വിഭവങ്ങൾ വീട്ടിൽ പാകം ചെയ്യാൻ ശ്രമിച്ചുവെന്ന് അഭിപ്രായപ്പെട്ടു. അരി വയ്ക്കാനാണ് കൂടുതൽ പേരും പ്രയാസം നേരിട്ടത്. അരി പാകം ചെയ്തപ്പോൾ പറ്റിയ അബദ്ധങ്ങൾ പാത്രത്തിന്റെ അടിയിൽ പിടിക്കുക, ശരിയായ രീതിയിൽ വേവാതിരിക്കുക എന്നിവയാണെന്ന് പഠനത്തിൽ പറയുന്നു.

പഠന റിപ്പോർട്ട് പ്രകാരം, പ്രധാനമായും 18 – 34 വയസിന് ഇടയിലുള്ള ചെറുപ്പക്കാരാണ് അരി പാകം ചെയ്യാൻ ഏറെ ബുദ്ധിമട്ട് അനുഭവിച്ചത്. തയാറാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പട്ടികയിൽ മൊത്തം ഇരുപത് വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വിഭവങ്ങൾ ഏറ്റവും ബുദ്ധിമുട്ടുള്ള പട്ടികയിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ഏറ്റവും എളുപ്പമുള്ള വിഭവങ്ങളായി ജർമ്മൻ വിഭവങ്ങൾ ഒന്നാമതെത്തി.

Read Also: സ്പെഷ്യൽ ചിക്കൻ റെസിപ്പിയുമായി മോഹൻലാൽ; രുചി നോക്കി സുചിത്ര; വിഡിയോ

ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ മസാലക്കൂട്ടിന്റെയും അളവ്, പാചകം ചെയ്യുന്ന വിഭവത്തിന്റെ മൊത്തം രുചിയെ തന്നെ മാറ്റിമറിക്കാൻ കഴിയുന്നതാണ്. ഒരേ വിഭവം തന്നെ വ്യത്യസ്ത രീതികളിൽ തയ്യാറാക്കാൻ കഴിയും എന്നതാണ് ഇന്ത്യൻ വിഭവങ്ങളുടെ മറ്റൊരു സവിശേഷത. കുടുംബം, പ്രദേശം തുടങ്ങി രുചിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

വ്യത്യസ്തമായ ധാരാളം വിഭവങ്ങളുള്ള ഇന്ത്യയിൽ എല്ലാത്തരം വിഭവങ്ങൾക്കുമായി ഒറ്റ മെഷീൻ എന്നത് ഏറെക്കുറെ അസാധ്യമാണ്. ചപ്പാത്തി മെയ്ക്കർ പോലെ ഓരോ വിഭവങ്ങൾക്കുമായുള്ള പ്രത്യേകം മെഷീനുകൾ ലഭ്യമാണ്. ഓരോ ഭക്ഷണവും പാകം ചെയ്യുന്ന രീതിയും എറെ സങ്കീർണമാണ് എന്നതാണ് ഇതിന് കാരണം. തീ കുറച്ചും കൂട്ടിയും വേവ് കണക്കാക്കിയുമെല്ലാം വേണം ഓരോ വിഭവങ്ങളും തയ്യാറാക്കാൻ. ഈ കാരണങ്ങൾ കൊണ്ട് എല്ലാം തന്നെ ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കുന്ന ഒരു മെഷീൻ എന്ന സങ്കൽപ്പം അസാധ്യമാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്.

Story Highlights: Indian cuisine most Difficult

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top