സ്പെഷ്യൽ ചിക്കൻ റെസിപ്പിയുമായി മോഹൻലാൽ; രുചി നോക്കി സുചിത്ര; വിഡിയോ

ഒരു നടൻ എന്ന നിലയിൽ മലയാളി മനസുകൾ കീഴടക്കിയ മോഹൻലാൽ ഇപ്പോൾ ഒരു കുക്കിന്റെ വേഷത്തിലാണ് ജനങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്. സിനിമകളിലെ കഥാപാത്രങ്ങൾ സൂപ്പർഹിറ്റായ പോലെ മോഹൻലാലിൻറെ ചിക്കൻ കറിയും സൂപ്പർഹിറ്റാകുമോ എന്ന് നമുക്ക് കണ്ടറിയാം. ഫേസ്ബുക്കിലാണ് താരം സ്പെഷ്യൽ ചിക്കൻ റെസിപ്പിയുടെ വീഡിയോ പങ്ക് വച്ചിരിക്കുന്നത് [Mohanlal’s special chicken recipe].
Read Also: മഴ സ്പെഷൽ നാടൻ പലഹാരവുമായി പാർവതി തിരുവോത്ത്
അധികം മസാലകളൊന്നുമില്ലാത്ത ഒരു റെസിപ്പിയാണ് മോഹൻലാൽ പങ്ക് വച്ചിരിക്കുന്നത്. എല്ലാ ചേരുവകളും ചതച്ച് ചേർത്ത ഒരു സ്പെഷ്യൽ ചിക്കൻ വിഭവമാണിത്.
ചേരുവകൾ
- കൊച്ചുള്ളി
- പച്ചമുളക്
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- കടുക്
- പെരുംജീരകം
- ഗരം മസാല
- കുരുമുളക് പൊടി
- ചില്ലി ഫ്ലേക്സ്
- മഞ്ഞൾപ്പൊടി
- ഉപ്പ്
- തേങ്ങ ചുട്ടത്
തയാറാക്കുന്ന വിധം
ആദ്യം തന്നെ കൊച്ചുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, ചുട്ട തേങ്ങ തുടങ്ങിയവ ചതച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടായതിന് ശേഷം അൽപ്പം എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം കടുക് പൊട്ടിക്കുക. കടുക് പൊട്ടിയതിന് ശേഷം ചതച്ച ചേരുവകൾ ചേർത്ത് കൊടുക്കുക. നന്നായി വഴറ്റി എടുക്കുക. ശേഷം അൽപ്പം അപ്പ്[പി ചേർത്ത് കൊടുക്കുക. പിന്നാലെ, മഞ്ഞൾപ്പൊടി, പെരുംജീരകം, കുരുമുളക്പ്പൊടി, ഗരം മസാല, ചില്ലി ഫ്ലേക്സ് തുടങ്ങിയവ ആവശ്യത്തിന് ചേർത്ത് വഴറ്റി എടുക്കുക. ശേഷം ചിക്കൻ ചേർത്ത് കൊടുക്കുക. വെള്ളം ഒട്ടും ചേർക്കാതെയാണ് ഈ വിഭവം തയാറാക്കുന്നത്. നന്നായി ഇളക്കിയ ശേഷം അടച്ച് വച്ച് വേവിക്കുക. നന്നായി വരണ്ട് വന്നതിന് ശേഷം ചൂടോടെ വിളമ്പി കഴിക്കാം.
Story Highlights: Mohanlal’s special chicken recipe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here