കൊച്ചിയിലെ യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമമെന്ന് കാസിം ഇരിക്കൂർ

കൊച്ചിയിലെ യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. സമാധാനപരമായി മുന്നോട്ടുപോയ ചർച്ച പിന്നീട് അലങ്കോലമാകുകയായിരുന്നു. പി. കെ കുഞ്ഞാലിക്കുട്ടിയുടേയും എ. പി അബ്ദുൾ വഹാബിന്റേയും ഒരേ സ്വരമാണെന്നും അബ്ദുൾ വഹാബ് വിഭാഗത്തിന് മുസ്ലിം ലീഗുമായി അന്തർധാരയുണ്ടെന്നും കാസിം ഇരിക്കൂർ ആരോപിച്ചു.
ഐഎൻഎല്ലിന്റെ ചരിത്രത്തിലെ ദൗർഭാഗ്യകരമായ സംഭവമാണ് ഇന്ന് അരങ്ങേറിയത്. രാവിലെ ഒൻപത് മണിക്ക് തന്നെ യോഗം ആരംഭിച്ചിരുന്നു. ചർച്ച മുന്നോട്ടുപോകുന്നതിനിടെ അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ ഏഴ് പേർ അലമുറയിട്ട് താഴേയ്ക്ക് പോയി. തുടർന്ന് ഗുണ്ടാ സംഘത്തിന്റെ അകമ്പടിയോടെ അക്രമം അഴിച്ചുവിടുകയായിരുന്നു. വളരെ ആസൂത്രിതമായി നടന്ന നാടകമാണ് ഇതെന്ന് കരുതുന്നു. പ്രകോപിതമാകുന്ന വിധത്തിൽ ഒരു വിഷയവും ചർച്ചയ്ക്ക് എടുത്തിരുന്നില്ലെന്നും കാസിം ഇരിക്കൂർ പറഞ്ഞു.
Read Also: ഐഎന്‍എല്‍ പിളര്‍ന്നു
യോഗത്തിൽ അതിക്രമം ഉണ്ടാക്കിയ കോഴിക്കോട് ജില്ലാ നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏഴ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്നും കാസിം ഇരിക്കൂർ കൂട്ടിച്ചേർത്തു.
Story Highlights: kasim irikkoor, INL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here