ടോക്കിയോ ഒളിമ്പിക്സ്; രണ്ടാം ദിനവും ചൈന തന്നെ ഒന്നാമത്, രണ്ടാമത് എത്തി ജപ്പാന്‍, അമേരിക്കയും മെഡല്‍ വേട്ട തുടങ്ങി

ടോക്കിയോ ഒളിമ്പിക്സ് രണ്ടാം ദിനത്തിലും ചൈന തന്നെ മെഡല്‍ വേട്ടയില്‍ ഒന്നാമത്. ഇന്നലെ ലഭിച്ച മൂന്നു സ്വര്‍ണ മെഡലുകള്‍ക്ക് ഒപ്പം മൂന്നെണ്ണം കൂടി ചേര്‍ത്ത ചൈന ഇന്ന് ഒരു വെള്ളിയും മൂന്നു വെങ്കലവും കൂടി സ്വന്തം പേരില്‍ കുറിച്ചു. ഇങ്ങനെ മൊത്തം 11 മെഡലുകള്‍ ആണ് ചൈനക്ക് നിലവില്‍ സ്വന്തമായിട്ട് ഉള്ളത്.
ആദ്യ ദിനം ഒരു സ്വര്‍ണം മാത്രം ഉണ്ടായിരുന്ന ആതിഥേയര്‍ രണ്ടാം ദിനത്തില്‍ കരുത്ത് കാട്ടുന്നത് ആണ് ഇന്ന് കാണാന്‍ ആയത്. ഇന്ന് നീന്തലിലും സ്‌കേറ്റിങ് അടക്കമുള്ള ഇനങ്ങളിലും ആയി 4 സ്വര്‍ണ മെഡലുകള്‍ ആണ് ജപ്പാന്‍ സ്വന്തമാക്കിയത്. ഇതോടെ 5 സ്വര്‍ണവും ഒരു വെള്ളിയും ആയി അവര്‍ രണ്ടാമത് നില്‍ക്കുക ആണ്.
ആദ്യ ദിനത്തിലെ നിരാശയില്‍ നിന്നു തിരിച്ചു വരുന്ന അമേരിക്കയെ ആണ് രണ്ടാം ദിനം കാണാന്‍ ആയത്. നീന്തലില്‍ തങ്ങളുടെ ആദ്യ മെഡല്‍ നേടിയ അമേരിക്കന്‍ ടീം ഇന്ന് നാലു സ്വര്‍ണവും 2 വെള്ളിയും 4 വെങ്കലവും അടക്കം 10 മെഡലുകള്‍ ആണ് സ്വന്തമാക്കിയത്. നീന്തലിന് പുറമെ ഷൂട്ടിങ്, ഫെന്‍സിങ്, തെയ്ക്കൊണ്ട എന്നിവയില്‍ ആണ് അമേരിക്കക്ക് ഇന്ന് മെഡലുകള്‍ ലഭിച്ചത്.
2 സ്വര്‍ണം അടക്കം 5 മെഡലുകളും ആയി ദക്ഷിണ കൊറിയ നാലാമത് നിൽക്കുമ്പോൾ ഒളിമ്പിക്സ് കമ്മിറ്റിക്ക് കീഴില്‍ കളിക്കുന്ന റഷ്യന്‍ താരങ്ങള്‍ ആണ് അഞ്ചാമത്. 1 സ്വര്‍ണം അടക്കം 7 മെഡലുകള്‍ ആണ് റഷ്യന്‍ താരങ്ങള്‍ ഇത് വരെ ടോക്കിയോയില്‍ നേടിയത്. ഇന്ത്യ നിലവില്‍ 24 സ്ഥാനത്ത് ആണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here