വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങളിൽ സജ്ജീവമായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങളിൽ സജീവമായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ലോസാഞ്ചലസിലെ ഹില്‌സോംഗ് മെഗാ ചർച്ച് അംഗവും വാക്സിൻ വിരുദ്ധ പ്രചാരണങ്ങളിൽ സജീവവും ആയിരുന്ന സ്റ്റീഫർ ഹെർമോണാണ് ഒരു മാസത്തോളം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശേഷം മരിച്ചത്. വാക്സിൻ സ്വീകരിക്കുന്നതിനെ എതിർക്കുന്നത് പ്രചരിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ സീരീസുകളിലൂടെ ഏറെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ഇയാൾ.
മെഡിക്കൽ നിർദേശങ്ങൾ പാടെ അവഗണിച്ചിരുന്ന ഇദ്ദേഹം മത വിശ്വാസം തന്നെ രക്ഷിക്കുമെന്നാണ് പ്രചരിപ്പിച്ചിരുന്നത്. തനിക്ക് 99 പ്രശ്നങ്ങൾ വന്നാൽ പോലും അതിലൊന്നുപോലും വാക്സിൻ അല്ലെന്നായിരുന്നു ജൂൺ മാസം ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കൊവിഡ് ബാധിച്ച ശേഷം ന്യുമോണിയയ്ക്ക് ചികിത്സയിൽ ഇരിക്കവെയാണ് സ്റ്റീഫൻ മരണത്തിന് കീഴടങ്ങിയയത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ശേഷവും വാക്‌സിൻ വിരുദ്ധമായായിരുന്നു സ്റ്റീഫന്റെ പ്രതികരണം. മതവിശ്വാസം തന്നെ രക്ഷിക്കുമെന്നും വെൻറിലേറ്ററിൻറെ ആവശ്യമില്ലെന്നും ശഠിച്ച ഇയാളെ ആരോഗ്യ നില വഷളായതോടെയാണ് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചത്.
Read Also:ഓസ്‌ട്രേലിയയിൽ ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം; തെരുവിലിറങ്ങി ജനം
അമേരിക്കയിലെ മെഡിക്കൽ വിദഗ്ധരേക്കാൾ വിശ്വാസം ബൈബിളിനെ ആണെന്നായിരുന്നു സ്റ്റീഫൻ പ്രചരിപ്പിച്ചിരുന്നത്. ലിഫോർണിയയിലെ മതഗ്രൂപ്പുകളിൽ സജീവമായിരുന്നു സ്റ്റീഫൻ. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാലിഫോർണിയയിൽ കൊവിഡ് കേസുകൾ വ്യാപകമായ വർധിക്കുകയാണ്. വാക്സിൻ സ്വീകരിക്കാത്തവരാണ് ഇവരിൽ ഏറെയുമെന്നാണ് റിപ്പോർട്ട്.
Story Highlights: Covid Vaccine Denier Dies of Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here