Advertisement

പാലക്കാട്ട് ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം; എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു

July 26, 2021
Google News 1 minute Read
sdpi worker attacked palakkad

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആർഎസ്എസ്, എസ്ഡിപിഐ സംഘർഷത്തിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. എലപ്പുള്ളി പട്ടത്തലച്ചി സ്വദേശി സക്കീർ ഹുസൈനാണ് വെട്ടേറ്റത്. ഇന്ന്
വൈകിട്ട് ആറരയോടെയാണ് സംഭവം.

Read Also:മുളന്തുരുത്തിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

ബൈക്കിലെത്തിയ സംഘമാണ് വെട്ടിപരുക്കേൽപ്പിച്ചത്. നേരത്തെ ബിജെപി
പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിയ കേസിൽ പ്രതിയാണിയാൾ. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കൈക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ സക്കീർ ഹുസൈനെ കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകരായ സഞ്ജിത്, സുദർശൻ, ഷിജു, ശ്രീജിത്ത് എന്നിവർക്കായി പൊലീസ് അന്വേഷണം തുടങ്ങി. മേഖലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

Story Highlights: sdpi worker attacked palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here