Advertisement

പാലക്കാട് സഹകരണ റൂറല്‍ സൊസൈറ്റിയിലെ കവർച്ച; പ്രത്യേക സംഘം അന്വേഷിക്കും

July 26, 2021
Google News 2 minutes Read
bank-police

പാലക്കാട് ചന്ദ്രാ നഗറില്‍ സഹകരണ ബാങ്കിലെ കവർച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പി ശശി കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. മരുത റോഡ് സഹകരണ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് ഏഴര കിലോ സ്വര്‍ണവും 18000 രൂപയും കവര്‍ന്നത്. കോയമ്പത്തൂര്‍ – മണ്ണുത്തി ദേശീയപാതയോരത്താണ് മരുത റോഡ് സഹകരണ റൂറല്‍ സൊസൈറ്റി ഓഫിസ്.

ഇന്ന് ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം പൊലീസിനെ അറിയിച്ചത്. ഷട്ടറിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്ത ശേഷമാണ് സ്വര്‍ണ കവര്‍ച്ച. ലോക്കറിലെ ഇരുമ്പ് പാളികള്‍ മുറിച്ചാണ് മോഷണം നടത്തിയത്. പ്രൊഫഷണല്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നും വിവരം.

Read Also:സഹകരണ റൂറല്‍ സൊസൈറ്റിയില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് ഏഴര കിലോ സ്വര്‍ണവും 18000 രൂപയും

സിസിടിവിയുടെ കേബിളുകള്‍, അലാറം കേബിളുകള്‍ എന്നിവ മുറിച്ച നിലയിലാണ്. സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന മെമ്മറി കാര്‍ഡും നഷ്ടപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാകാം മോഷണമെന്നാണ് നിഗമനം. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. പണയം വച്ച സ്വര്‍ണമാണ് നഷ്ടമായത്.

Read Also:വീണ്ടും ബാങ്ക് വായ്പ തട്ടിപ്പ്; കാരമുക്ക് സർവീസ് സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്

Story Highlights: Special team will investigate palakkad co-operative bank Robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here