പാലക്കാട് മീൻകര ഡാമിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; ദുരൂഹത

പാലക്കാട് മുതലമട മീൻകര ഡാമിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി മീൻ പിടിക്കാൻ പോയ ഗോവിന്ദാപുരം അബേദ്ക്കർ കോളനിയിലെ ശിവരാജനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻകര ഡാമിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Read Also:വയനാട്ടിൽ ബസുടമ മരിച്ച നിലയിൽ
മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. മീൻകര ഡാമിലെ അംഗീകൃത മത്സ്യത്തൊഴിലാളികളും, ശിവരാജനും തമ്മിൽ ഡാമിനകത്തുവച്ച് പ്രശ്നം ഉണ്ടായതായി സുഹൃത്ത് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
Story Highlights: tribal man found dead, palakkad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here