Advertisement

കുന്നംകുളം നഗരസഭാ യോഗത്തിൽ കൂട്ടത്തല്ല്; വനിതാ കൗൺസിലർ ബോധംകെട്ട് വീണു

July 27, 2021
1 minute Read

തൃശൂർ കുന്നംകുളം നഗരാസഭാ യോഗത്തിൽ കൂട്ടത്തല്ല്. സിപിഐഎം-ബിജെപി കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. നഗരസഭാ അധ്യക്ഷയെ ബിജെപി കൗൺസിലർമാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. അടിയന്തര പ്രമേയത്തിന് ചെയർപേഴ്‌സൺ അനുമതി നൽകിയത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേ തുടർന്ന് യോഗത്തിൽ ചേരിതിരിഞ്ഞ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ വനിതാ കൗൺസിലർ ബോധംകെട്ട് വീണു.

Read Also:പാലക്കാട് ഹോട്ടലിൽ യുവാവിനെ ആക്രമിച്ച സംഭവം; ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

സിപിഎമ്മിന്റെ ഭരണത്തിലുള്ളതാണ് കുന്നംകുളം നഗരസഭ. അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. അടിയന്തര പ്രമേയത്തിന് പതിനാല് ദിവസം മുമ്പെങ്കിലും അനുമതി വാങ്ങണം. എന്നാൽ സിപിഐഎം കൗൺസിലർമാർ അനുമതി തേടിയിരുന്നില്ല. എന്നാൽ ചെയർപേഴ്‌സൺ അനുമതി നൽകുകയും ചെയ്തു. ഇതേ ചൊല്ലി തർക്കം മുറുകുകയും യോഗം പിരിച്ചു വിടുന്നതായി ചെയർപേഴ്‌സൺ അറിയിക്കുകയും ചെയ്തു. തുടർന്നാണ് സിപിഐഎം, ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയായിരുന്നു കൗൺസിലർമാരുടെ സംഘട്ടനം.

Story Highlights: fight kunnamkulam corporation meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top