Advertisement

കൃണാൽ പാണ്ഡ്യക്ക് കൊവിഡ്; രണ്ടാം ടി-20 മാറ്റിവച്ചു

July 27, 2021
Google News 2 minutes Read
krunal pandya covid 19

ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യക്കാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതോടെ ഇന്ന് നടക്കാനിരുന്ന രണ്ടാം ടി-20 മത്സരം മാറ്റിവച്ചു. നാളെ, 28ആം തീയതിയാവും മാറ്റിവച്ച മത്സരം നടക്കുക. വെള്ളിയാഴ്ചയാവും പരമ്പരയിലെ മൂന്നാം മത്സരം. (krunal pandya covid 19)

ഇതിനിടെ, ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പരിശീലനം പുനരാരംഭിച്ചു. തുടഞരമ്പിനു പരുക്കേറ്റതിനെ തുടർന്നാണ് രഹാനെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നത്. പരുക്കിൽ നിന്ന് മുക്തനായ താരം വീണ്ടും പരിശീലനത്തിനിറങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്കായി കളിക്കുമെന്നാണ് സൂചന. പരുക്കിനെ തുടർന്ന് കൗണ്ടി ഇലവനെതിരായ പരിശീലന മത്സരത്തിൽ നിന്ന് രഹാനെ വിട്ടുനിന്നിരുന്നു.

Read Also: പരുക്കിൽ നിന്ന് മുക്തനായി; പരിശീലനം പുനരാരംഭിച്ച് രഹാനെ

ഇന്ത്യൻ ടീമിൽ നിന്ന് മൂന്ന് താരങ്ങളാണ് പരുക്കേറ്റ് പുറത്തായത്. യുവ ഓപ്പണർ ശുഭ്മൻ ഗിൽ ആദ്യം പരുക്കേട് നാട്ടിലേക്ക് മടങ്ങി. പിന്നാലെ വാഷിംഗ്‌ടൺ സുന്ദറും അവേഷ് ഖാനും പുറത്തായി. ഇരുവരും പരിശീലന മത്സരത്തിൽ കൗണ്ടി ഇലവനു വേണ്ടി കളിക്കാനിറങ്ങിയപ്പോഴാണ് പരുക്ക് പറ്റിയത്. മൂന്ന് പേർ പുറത്തായതോടെ ഇവർക്ക് പകരം ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കുന്ന സൂര്യകുമാർ യാദവിനെയും പൃഥ്വി ഷായെയും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. സൂര്യകുമാറിന് ഇത് ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളി വരുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. 17 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പരുക്കേറ്റ ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് എന്നിവർ ടീമിൽ ഇടം നേടിയില്ല. ന്യൂസീലൻഡീനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, സാം കറൻ, ജോസ് ബട്‌ലർ എന്നിവർ ടീമിൽ തിരികെ എത്തി. ഓഗസ്റ്റ് നാലിന് ട്രെൻ്റ് ബ്രിഡ്ജിലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിൽ ഉള്ളത്.

അതേസമയം, ആദ്യ മൽസരത്തിൽ ഇന്ത്യ ശ്രീലങ്കയെ 38 റൺസിനാണ് തോൽപ്പിച്ചത്. ​​​​​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ബൗ​​​​​​​ള​​​​​​​ർ​​​​​​​മാ​​​​​​​രു​​​​​​​ടെ മി​​​​​​​ക​​​​​​​വി​​​​​​​ലായിരുന്നു ഇ​​​​​​​ന്ത്യയുടെ ജയം. ഇ​​​​​​​ന്ത്യ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വെച്ച 165 റ​​​​​​​ൺ​സി​​​​​​​ന് മ​​​​​​​റു​​​​​​​പ​​​​​​​ടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീ​​​​​​​ല​​​​​​​ങ്ക 18.3 ഓ​​​​​​​വ​​​​​​​റി​​​​​​​ൽ 126 റ​​​​​​​ൺ​സി​​​​​​​നു എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും പു​​​​​​​റ​​​​​​​ത്താ​​​​​​​യി. ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യ്ക്കാ​​​​​​​യി ച​​​​​​​രി​​​​​​​ത അ​​​​​​​സ​​​​​​​ര​​​​​​​ങ്ക 26 പ​​​​​​​ന്തി​​​​​​​ൽ 44 റ​​​​​​​ൺ​സു​​​​​​​മാ​​​​​​​യി മി​​​​​​​ക​​​​​​​ച്ച പ്ര​​​​​​​ക​​​​​​​ട​​​​​​​നം ന​​​​​​​ട​​​​​​​ത്തി. 3.3 ഓ​​​​​​​വ​​​​​​​റി​​​​​​​ൽ 22 റ​​​​​​​ൺ​സ് വ​​​​​​​ഴ​​​​​​​ങ്ങി നാ​​​​​​​ലു വി​​​​​​​ക്ക​​​​​​​റ്റ് വീ​​​​​​​ഴ്ത്തി​​​​​​​യ ഭു​​​​​​​വ​​​​​​​നേ​​​​​​​ശ്വ​​​​​​​ർ കു​​​​​​​മാ​​​​​​​റാ​​​​​​​ണ് മാ​​​​​​​ൻ ഓ​​​​​​​ഫ് ദ ​​​​​​​മാ​​​​​​​ച്ച്‌. ദീ​​​​​​​പ​​​​​​​ക് ചാ​​​​​​​ഹ​​​​​​​ർ ര​​​​​​​ണ്ടു വി​​​​​​​ക്ക​​​​​​​റ്റ് നേ​​​​​​​ടി.

Story Highlights: krunal pandya tested covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here