Advertisement

പരുക്കിൽ നിന്ന് മുക്തനായി; പരിശീലനം പുനരാരംഭിച്ച് രഹാനെ

July 27, 2021
Google News 2 minutes Read
Ajinkya Rahane Returns Training

ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പരിശീലനം പുനരാരംഭിച്ചു. തുടഞരമ്പിനു പരുക്കേറ്റതിനെ തുടർന്നാണ് രഹാനെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നത്. പരുക്കിൽ നിന്ന് മുക്തനായ താരം വീണ്ടും പരിശീലനത്തിനിറങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്കായി കളിക്കുമെന്നാണ് സൂചന. പരുക്കിനെ തുടർന്ന് കൗണ്ടി ഇലവനെതിരായ പരിശീലന മത്സരത്തിൽ നിന്ന് രഹാനെ വിട്ടുനിന്നിരുന്നു. ( Ajinkya Rahane Returns Training )

ഇന്ത്യൻ ടീമിൽ നിന്ന് മൂന്ന് താരങ്ങളാണ് പരുക്കേറ്റ് പുറത്തായത്. യുവ ഓപ്പണർ ശുഭ്മൻ ഗിൽ ആദ്യം പരുക്കേട് നാട്ടിലേക്ക് മടങ്ങി. പിന്നാലെ വാഷിംഗ്‌ടൺ സുന്ദറും അവേഷ് ഖാനും പുറത്തായി. ഇരുവരും പരിശീലന മത്സരത്തിൽ കൗണ്ടി ഇലവനു വേണ്ടി കളിക്കാനിറങ്ങിയപ്പോഴാണ് പരുക്ക് പറ്റിയത്. മൂന്ന് പേർ പുറത്തായതോടെ ഇവർക്ക് പകരം ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കുന്ന സൂര്യകുമാർ യാദവിനെയും പൃഥ്വി ഷായെയും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. സൂര്യകുമാറിന് ഇത് ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളി വരുന്നത്.

Read Also: സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ ,ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 165 റൺസ്

ഓഗസ്റ്റ് നാലിന് ട്രെൻ്റ് ബ്രിഡ്ജിലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിൽ ഉള്ളത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. 17 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പരുക്കേറ്റ ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് എന്നിവർ ടീമിൽ ഇടം നേടിയില്ല. ന്യൂസീലൻഡീനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, സാം കറൻ, ജോസ് ബട്‌ലർ എന്നിവർ ടീമിൽ തിരികെ എത്തി. ഓഗസ്റ്റ് നാലിന് ട്രെൻ്റ് ബ്രിഡ്ജിലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിൽ ഉള്ളത്.

തകർപ്പൻ ഫോമിൽ ജഡേജ

കൗണ്ടി ഇലവനെതിരായ പരിശീലന മത്സരത്തിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തിളങ്ങി. ആദ്യ ഇന്നിംഗ്സിൽ ജഡേജ 75 റൺസ് നേടി. 101 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയത്. രണ്ടാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും ലോകേഷ് രാഹുലും ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. ഇന്നിംഗ്സിൽ ജഡേജ 51 റൺസെടുത്ത് ടോപ്പ് സ്കോറർ ആയി.

Story Highlights: Ajinkya Rahane Returns To Training

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here