Advertisement

സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ ,ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 165 റൺസ്

July 25, 2021
Google News 0 minutes Read

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെ അര്‍ദ്ധ ശതകത്തിന്റെയും ശിഖര്‍ ധവാന്‍ നേടിയ 46 റണ്‍സിന്റെയും ബലത്തിലാണ് ഈ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. അവസാന ഓവറുകളില്‍ ഇഷാന്‍ കിഷന്‍ 14 പന്തില്‍ 20 റണ്‍സ് നേടി.ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7 ഓവറിൽ ശ്രീലങ്ക 50/ 2 എന്ന നിലയിലാണ്.

/ടെന്നിസ് സിംഗിൾസ്; ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് വിജയം

ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായെ നഷ്ടമായ ഇന്ത്യയെ ശിഖര്‍ ധവാനും സഞ്ജു സാംസണും ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിക്കുകയായിരുന്നു. 20 പന്തില്‍ 27 റണ്‍സ് നേടിയ സഞ്ജു സാംസണെ വിക്കറ്റിന് മുന്നില്‍ കുടുക്കി വനിന്‍ഡു ഹസരംഗയാണ് കൂട്ടുകെട്ട് തകര്‍ത്തത്.

ധവാനും സൂര്യകുമാറും ചേര്‍ന്ന് 62 റണ്‍സ് നേടി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് 36 പന്തില്‍ 46 റണ്‍സ് നേടിയ ശിഖര്‍ ധവാനെയും 34 പന്തില്‍ 50 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായത്. ധവാനെ ചാമിക കരുണാരത്നയും സൂര്യകുമാര്‍ യാദവിനെ വനിന്‍ഡു ഹസരംഗയുമാണ് പുറത്താക്കിയത്. ശ്രീലങ്കന്‍ ബൗളര്‍മാരില്‍ ദുഷ്മന്ത ചമീരയും വനിന്‍ഡു ഹസരംഗയും രണ്ട് വീതം വിക്കറ്റ് നേടി.

Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here