Advertisement

ടോക്യോ ഒളിമ്പിക്സ് ടെന്നീസ്; ശരത് കമാൽ മാ ലോംഗിനോട് പൊരുതി തോറ്റു

July 27, 2021
2 minutes Read

ആദ്യ മൂന്ന് ഗെയിമുകളില്‍ ടെന്നീസ് ഇതിഹാസം മാ ലോംഗിനോട് പൊരുതി നിന്നുവെങ്കിലും 1-4 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശരത് കമാല്‍. മത്സരത്തിന്റെ രണ്ടാം ഗെയിം സ്വന്തമാക്കിയ ശരത് മൂന്നാം ഗെയിമില്‍ മത്സരം ഡ്യൂസിലേക്ക് എത്തിച്ചുവെങ്കിലും അവസാന രണ്ട് ഗെയിമില്‍ ചൈനീസ് താരത്തിന് മുന്നില്‍ നിഷ്പ്രഭമാകുന്നതാണ് കണ്ടത്.

ആദ്യ ഗെയിം 11-7ന് മാ ലോംഗ് നേടുകയായിരുന്നു. രണ്ടാം ഗെയിമില്‍ ശരത്ത് തുടക്കം മുതല്‍ ലീഡ് നേടി 8-4ന് മുന്നിലെത്തി. എന്നാല്‍ മാ ലോംഗ് സ്കോര്‍ ഒപ്പമെത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. അടുത്ത രണ്ട് പോയിന്റും നേടി ശരത് കമാല്‍ മത്സരത്തില്‍ രണ്ട് ഗെയിം പോയിന്റുകള്‍ നേടി. മികച്ചൊരു കൗണ്ടറിലൂടെ ശരത് കമാല്‍ തന്റെ ആദ്യ ഗെയിം സ്വന്തമാക്കുകയായിരുന്നു.

മൂന്നാം ഗെയിമില്‍ ശരത്ത് 4-2ന്റെ ലീഡ് നേടിയെങ്കിലും മാ ലോംഗ് മത്സരത്തില്‍ 6-4ന് മുന്നിലെത്തി. ശരത്ത് അടുത്ത രണ്ട് പോയിന്റ് നേടി ഒപ്പമെത്തി. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങിയപ്പോള്‍ സ്കോര്‍ 8-8 എന്ന നിലയിലായി. എന്നാല്‍ അടുത്ത രണ്ട് പോയിന്റുകളും നേടി മാ ലോംഗ് രണ്ട് ഗെയിം പോയിന്റുകള്‍ നേടി. അടുത്ത രണ്ട് പോയിന്റുകളും നേടി ശരത്ത് ഗെയിം ഡ്യൂസിലേക്ക് എത്തിച്ചു. ഗെയിം 13-11ന് ശരത് കമാല്‍ നേടുകയായിരുന്നു.

നാലാം ഗെയിമില്‍ മാ ലോംഗ് തന്റെ ഗെയിം 11-4ന് സ്വന്തമാക്കി മാച്ചില്‍ 3-1ന്റെ ലീഡ് നേടി. അവസാന ഗെയിമും 4-11ന് ഇന്ത്യന്‍ താരം പിന്നില്‍ പോയപ്പോള്‍ നിലവിലത്തെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് അടുത്ത റൗണ്ടിലേക്ക് കടന്നു.

സ്കോര്‍: 7-11, 11-7, 11-13, 4-11, 4-11

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top