സിമോൺ ബൈൽസ് ഒളിമ്പിക്‌സിൽ നിന്ന് പിന്മാറി

ജിംനാസ്റ്റിക്‌സ് സൂപ്പർ താരം സിമോൺ ബൈൽസ് ഒളിമ്പിക്‌സിൽ നിന്ന് പിന്മാറി. ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
ഇതോടെ, ജിംനാസ്റ്റിക്‌സിൽ ഒരു പതിറ്റാണ്ടോളം നീണ്ട് നിന്ന അമേരിക്കൻ ആധിപത്യമാണ് റഷ്യയുടെ സ്വർണ മെഡൽ പാതയിൽ നിന്ന് വഴി മാറുന്നത്.
2016 റിയോ ഗെയിംസിൽ നാല് തവണ ഗോൾഡ് മെഡൽ നേടിയ സിമോൺ ബൈൽസ് ഫൈനലിൽ പ്രവേശിച്ചിരുന്നു. പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിലുണ്ടെന്ന് ബൈൽസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ചിലപ്പോൾ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്‌സ് എന്നാൽ തമാശയല്ലെന്നും ബൈൽസ് കുറിച്ചു.
Read Also: ടോക്യോ ഒളിമ്പിക്സ്: ഷൂട്ടിംഗിലെ മോശം പ്രകടനം; അന്വേഷണം നടത്തുമെന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ
ഒളിമ്പിക്‌സിന് മുൻപ് താൻ ഡിപ്രഷൻ അനുഭവിച്ചിരുന്നു എന്ന് ബൈൽസ് തന്നെ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക് ടീം ഡോക്ടർ ലാറി നാസർ ലൈംഗികമായി ആക്രമിച്ച കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്.
Official statement: "Simone Biles has withdrawn from the team final competition due to a medical issue. She will be assessed daily to determine medical clearance for future competitions."
— USA Gymnastics (@USAGym) July 27, 2021
Thinking of you, Simone! pic.twitter.com/QA1GYHwWTv
അമേരിക്കൻ ജിംനാസ്റ്റിക്‌സ് താരമാണ് സിമോണ ബൈൽസ്. വനിതകളുടെ ടീം ഓൾറൗണ്ട് വിഭാഗത്തിൽ അമേരിക്ക വിജയിച്ചത് സിമോണയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. 2013നുശേഷം ജിംനാസ്റ്റിക്‌സ് വിഭാഗത്തിൽ പതിന്നാലു മെഡലുകളിൽ പത്തുസ്വർണവുംം നേടിയ ആദ്യ വനിതയാണ് ഇവർ.
Story Highlights: simone biles quits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here