Advertisement

ടോക്യോ ഒളിമ്പിക്സ്: നയോമി ഒസാക്കയെ അട്ടിമറിച്ച് ചെക്ക് താരം

July 27, 2021
2 minutes Read
tokyo olympics Naomi Osaka

ടോക്യോ ഒളിമ്പിക്സ് വനിതാ ടെന്നീസിൽ ലോക രണ്ടാം നമ്പർ താരമായ നയോമി ഒസാക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ചെക്ക് റിപ്പബ്ലിക്കിൻ്റെ മാർക്കേറ്റ വോൻഡ്രൗസോവയാണ് മൂന്നാം റൗണ്ടിൽ ഒസാക്കയെ അട്ടിമറിച്ചത്. വെറും രണ്ട് സെറ്റുകൾ മാത്രം നീണ്ടുനിന്ന പോരാട്ടത്തിൽ അനായാസമായിരുന്നു ചെക്ക് താരത്തിൻ്റെ ജയം. സ്കോർ 6-1 6-4. ( tokyo olympics Naomi Osaka )

42ആം റാങ്കുകാരിയായ മാർക്കേറ്റ ഡ്രോപ് ഷോട്ടുകൾ കളിച്ചാണ് ഒസാക്കയെ ഞെട്ടിച്ചത്. ആദ്യ 15 മിനിട്ടിൽ തന്നെ ഒസാക്ക നാല് ഗെയിമുകൾ നഷ്ടപ്പെടുത്തിയിരുന്നു. ആദ്യ സെറ്റ് 24 മിനിട്ടുകൾക്കുള്ളിൽ അവസാനിച്ചു. രണ്ടാം സെറ്റിൽ നീണ്ട റാലിയിലൂടെ ഒസാക്ക തിരികെ വന്ന് തുടർച്ചയായ രണ്ട് ഗെയിം ജയിച്ചു. എന്നാൽ, തിരിച്ചടിച്ച ചെക്ക് താരം വിജയം പിടിച്ചെടുക്കുകയായിരുന്നു.

Read Also: ടോക്യോ ഒളിമ്പിക്സ്; ചരിത്രത്തില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ

അതേസമയം, ഒളിമ്പിക്സ് ചരിത്രത്തിൽ ബർമുഡ ആദ്യ സ്വർണം സ്വന്തമാക്കി. 33 കാരിയായ ഫ്ലോറ ഡെഫി ആണ് ബർമുഡയ്ക്ക് സ്വർണം സമ്മാനിച്ചത്. വനിത ട്രയാത്‌ലോണിൽ ആണ് സ്വർണം. 750 മീറ്റർ നീന്തൽ, 20 കിലോമീറ്റർ സൈക്കിളിംഗ്, 5 കിലോമീറ്റർ ഓട്ടം എന്നിവ അടങ്ങിയ ട്രയാത്‌ലോൺ ഒളിമ്പിക്സിലെ ഏറ്റവും ബുദ്ധിമുട്ടുള്ള മത്സരങ്ങളിൽ ഒന്നാണ്. ഇതിൽ വമ്പൻ താരങ്ങളെ മറികടന്നാണ് ഫ്ലോറ സ്വർണം സ്വന്തമാക്കിയത്.

ഇതിനിടെ, ചൈനയെ പിന്തള്ളി മെഡൽ വേട്ടയിൽ മൂന്നാം ദിനത്തിൽ ജപ്പാൻ ഒന്നാം സ്ഥാനത്ത് എത്തി. ടേബിൾ ടെന്നീസിൽ അടക്കം ചൈനയെ തോൽപ്പിച്ചതോടെയാണ് ജപ്പാൻ മെഡൽ വേട്ടയിൽ ഒന്നാമതെത്തിയത്. ടേബിൾ മിക്സഡ് ടെന്നീസ് ഡബിൾസിൽ ഇന്നലെ ജപ്പാൻ ടീം ലോക ഒന്നാം നമ്പർ ടീമായ ചൈനയെ ആണ് തോൽപ്പിച്ചത്.

8 സ്വർണവും 2 വെള്ളിയും 3 വെങ്കലവും ആണ് ഇപ്പോൾ ജപ്പാന് സ്വന്തമായുള്ളത്. മെഡൽ നിലയിൽ രണ്ടാമത് ചൈനയെ പിന്തള്ളി അമേരിക്ക എത്തി.അമേരിക്കയ്ക്ക് നിലവിൽ 7 സ്വർണവും 3 വെള്ളിയും നാലു വെങ്കലവും അടക്കം 14 മെഡലുകൾ ആണ് ഉള്ളത്.

Story Highlights: tokyo olympics Naomi Osaka knocked out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top