Advertisement

ടോക്യോ ഒളിമ്പിക്സ് ഫുട്‌ബോൾ; അർജന്റീന പുറത്ത്; ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക്

July 28, 2021
Google News 1 minute Read

ടോക്യോ ഒളിമ്പിക്സ് പുരുഷ ഫുട്‌ബോളില്‍ ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാർട്ടറിൽ പ്രവേശിച്ചത്.മറ്റൊരു മത്സരത്തിൽ അര്ജന്റീന സ്പെയിനിനോട് സമനില വഴങ്ങി ക്വാര്‍ട്ടര്‍ കാണാതെ ഒളിമ്പിക്സ് ഫുട്ബോളിൽ നിന്നും പുറത്തായി.അവസാന മത്സരത്തിൽ സ്പെയിനിനെ പരാജയപ്പെടുത്തിയാൽ മാത്രമേ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ സാധ്യതകൾ ഉണ്ടായിരുന്നുള്ളു.സ്പെയിനിനോട് 1-1ന്റെ സമനില വഴങ്ങാനെ അര്‍ജന്റീനയ്ക്ക് ആയുള്ളൂ.

കൂടാതെ ഗ്രൂപ്പിലെ ഒന്നാസ്ഥാനവും ഉറപ്പിച്ചു.എവര്‍ട്ടന്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസന്റെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ഇന്ന് കരുത്തായത്. 76ആം മിനിറ്റിലും 91ആം മിനിറ്റിലും ആയിരുന്നു റിച്ചാര്‍ലിസന്റെ ഗോളുകള്‍. താരം ഇന്നത്തെ രണ്ടു ഗോളുകള്‍ ഉള്‍പ്പെടെ ആകെ അഞ്ചു ഗോളുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നേടി.

ബ്രസീലിന്റെ താരമായ കുൻഹയിലൂടെയാണ് ബ്രസീലിന് ആദ്യ ലീഡ് ലഭിച്ചത് .എന്നാൽ കളിയുടെ 27 ആം മിനിറ്റിൽ സൗദിയുടെ താരമായ അല്‍ അംറിയിലൂടെ തിരിച്ചടി നൽകി.തുടർന്ന് രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ബാക്കി രണ്ടു ഗോളുകള്‍ വന്നത്. മൂന്ന് മത്സരങ്ങളില്‍ 7 പോയിന്റുമായാണ് ബ്രസീല്‍ ഒന്നാമത് എത്തിയത്. അഞ്ചു പോയിന്റുമായി ഐവറി കോസ്റ്റ ഗ്രൂപ്പില്‍ രണ്ടാമതുമുണ്ട്.

അര്ജന്റീനയ്‌ക്കെതിരെ സ്‌പെയിന്‍ 66ആം മിനുട്ടില്‍ മെറിനോയിലൂടെ ആണ് ലീഡ് എടുത്തത് എന്നാൽ 87ആം മിനുട്ടില്‍ ബെല്‍മോണ്ടെ അർജന്റീനയ്ക്ക് ഗോൾ സമ്മാനിച്ചു എങ്കിലും ഒരു വിജയ ഗോള്‍ കൂടെ കണ്ടെത്താനുള്ള സമയം അര്‍ജന്റീനയ്ക്ക് ഉണ്ടായിരുന്നില്ല. 3 മത്സരങ്ങളില്‍ നിന്ന് 5 പോയിന്റുമായി സ്‌പെയിന്‍ ഗ്രൂപ്പില്‍ ഒന്നാമത് ഫിനിഷ് ചെയ്തു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here