Advertisement

വി. ശിവന്‍കുട്ടി രാജിവക്കേണ്ടതില്ലെന്ന് സിപിഐഎം; യുഡിഎഫ് എംഎല്‍എമാരും പ്രതികളാണെന്ന് ഇ.പി ജയരാജന്‍

July 28, 2021
2 minutes Read
cpim, Kerala assembly ruckus

നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സിപിഐഎം നേതൃത്വം. കേസില്‍ പ്രതിയായതുകൊണ്ട് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. കയ്യാങ്കളി കേസില്‍ പ്രതികളായിട്ടുള്ള നേതാക്കള്‍ വിചാരണ നേരിടട്ടെയെന്നും അതിനുശേഷം മറ്റ് നടപടികള്‍ സ്വീകരിക്കാമെന്നുമാണ് സിപിഐഎം ( cpim assembly ruckus ) നേതൃത്വത്തില്‍ ധാരണയായിരിക്കുന്നത്.

അതേസമയം കേസ് നിയമപരമാണെന്നും ധാര്‍മികതയുടെ കാര്യം നോക്കേണ്ടതല്ലെന്നും സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട നിലപാട് സിപിഐഎം നേരത്തെ വ്യക്തമാക്കിയതാണ്. രാജ്യത്ത് ഒരുപാട് മന്ത്രിമാരുടെ പേരില്‍ കേസുകളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കയ്യാങ്കളിക്കേസില്‍ യുഡിഎഫ് എംഎല്‍എമാരും പ്രതികളാണെന്ന് പ്രതിപട്ടികയിലുള്ള അന്നത്തെ മന്ത്രി ഇ പി ജയരാജന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ശക്തന്‍ നാടാരും ചേര്‍ന്ന് അന്നത്തെ പ്രതിപക്ഷത്തെ മാത്രം പ്രതി ചേര്‍ക്കുകയായിരുന്നു. വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസെടുത്തില്ല. നിയമസഭയ്ക്ക് അകത്തുവച്ച് വി ശിവന്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

സുപ്രിംകോടതി വിധി പ്രകാരം വിദ്യാഭ്യാസമന്ത്രി വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും വിചാരണ നേരിടണം. വിചാരണ നേരിടേണ്ടവര്‍ വി ശിവന്‍ക്കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ്. വിധി പറഞ്ഞത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകളിലെ വാദത്തില്‍ കഴമ്പില്ലെന്നും കോടതി.

നിയമനിര്‍മാണ സഭകളുടെ നിയമപരിരക്ഷ ബ്രിട്ടീഷ് ചരിത്രവുമായി സുപ്രിംകോടതി ഒത്തുനോക്കി. ഭയവും പക്ഷഭേദവുമില്ലാതെ പ്രവര്‍ത്തിക്കാനാണ് നിയമസഭാംഗങ്ങള്‍ക്ക് നിയമ പരിരക്ഷ. പദവികളും പ്രതിരോധശേഷിയും പദവിയുടെ അടയാളമല്ല, അത് അംഗങ്ങളെ തുല്യനിലയില്‍ നിര്‍ത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: ശിവന്‍കുട്ടി മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും എതിര്; രാജി വയ്ക്കണമെന്ന് വി ഡി സതീശന്‍


അംഗങ്ങള്‍ അവരുടെ സത്യവാചകത്തിനോട് നീതി പുലര്‍ത്തണം. എങ്കില്‍ മാത്രമേ അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാകൂ. ക്രിമിനല്‍ നിയമത്തില്‍ നിന്നുള്ള ഒഴിവാകലിന് അല്ല നിയമപരിരക്ഷ നല്‍കുന്നത്. അങ്ങനെയെങ്കില്‍ അത് പൗരന്മാരോടുള്ള വഞ്ചനയായി മാറും. നരസിംഹ റാവു കേസ് വിധി ഈ കേസില്‍ തെറ്റായി കോടതി ചൂണ്ടിക്കാണിച്ചു.
പബ്ലിക് പ്രോസിക്യൂട്ടര്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടനാ പരിധികള്‍ അംഗങ്ങള്‍ ലംഘിച്ചാല്‍ നിയമപരിരക്ഷ ലഭിക്കില്ലെന്നും കോടതി പറഞ്ഞു. വി.ശിവന്‍കുട്ടി, എം.എല്‍.എമാരായിരുന്ന ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ് സി.കെ.സദാശിവന്‍ എന്നിവരാണ് പ്രതികള്‍.

Story Highlights: cpim assembly ruckus, Kerala assembly ruckus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top