ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ ഡൽഹി ഹൈക്കോടതി

ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. കൃത്യവും വ്യക്തവുമായ സത്യവാങ്മൂലം സമർപ്പിക്കാൻ അവസാനമായി ഒരവസരം കൂടി കോടതി അനുവദിച്ചു.
ഐ.ടി ഭേദഗതി നിയമം നടപ്പിലാക്കിയത് സംബന്ധിച്ച് കോടതിയിൽ ഇന്നായിരുന്നു ട്വിറ്റർ സത്യവാങ്മൂലം സമർപ്പിക്കേണ്ടിയിരുന്നത്. നിയമം അനുശാസിക്കുന്ന ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്തിയതിനു ശേഷം ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലം അടക്കം കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു നിർദേശം. ചീഫ് കംപ്ലയൻസ് ഓഫിസറെയും ഗ്രീവൻസ് ഓഫിസറെയും കണ്ടിജൻസ് ഓഫിസറായി നിയമിച്ചതായാണ് സത്യവാങ്മൂലത്തിൽ ട്വിറ്റർ സൂചിപ്പിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ട് നോഡൽ ഓഫിസറെ നിയമിച്ചില്ലെന്ന് കോടതി ചോദിച്ചു. ചീഫ് കംപ്ലെയ്ൻസ് ഓഫിസർ, ഗ്രീവൻസ് ഓഫിസർ, നോഡൽ ഓഫിസർ എന്നീ തസ്തികയിൽ സ്ഥിര നിയമനം നടത്തണമെന്നാണ് പുതിയ ഐ.ടി.ദേഭഗതി നിയമം അനുശാസിക്കുന്നത്.
Story Highlights: delhi hc against twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here