Advertisement

സ്ത്രീധന പീഡന കണക്ക് നിയമസഭയില്‍; സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

July 28, 2021
Google News 2 minutes Read
dowry harassment pinarayi vijayan

സംസ്ഥാനത്തെ സ്ത്രീധന പീഡനക്കണക്ക് നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്രീധനവും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ സംസ്ഥാനത്ത് 2011 മുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന കാസര്‍ഗോഡ് എംഎല്‍എ എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി വിശദീകരണം ( dowry harassment )നല്‍കിയത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ, സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ നടത്തിയ ഉപവാസവും മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. സമൂഹത്തെ ബോധവത്ക്കരിക്കുന്നതിന് വേണ്ടിയുള്ള ഗാന്ധിയന്‍ ഇടപെടലാണ് ഗവര്‍ണര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അദ്ദേഹം തന്നെ ഈ കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

‘2011 മുതല്‍ 2016 വരെ കേരളത്തില്‍ 100 സ്ത്രീധന പീഡന മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2016 മുതല്‍ 2021 വരെ കാലയളവില്‍ ഇവയുടെ എണ്ണം 54 ആയി. 2020-21 വര്‍ഷത്തില്‍ ആറുവീതം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്തരമൊരു അവസ്ഥ നാടിനാകെ അപമാനമാണ്. വേണ്ട വിധത്തിലുള്ള ബോധവത്ക്കരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. ഗവര്‍ണറുടെ ഉപവാസം ആ വിധത്തില്‍ സമൂഹത്തെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്’. മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: സ്ത്രീധന നിരോധന നിയമം എല്ലാ സ്ഥാപനങ്ങളിലും; സത്യവാങ്മൂലത്തില്‍ ഭാര്യയുടെയും ഭാര്യാപിതാവിന്റെയും ഒപ്പ് നിര്‍ബന്ധം

സംസ്ഥാനത്തെ സ്ത്രീധന പീഡനങ്ങള്‍ക്കെതിരായി നിയമസംവിധാനം കര്‍ശക്കശമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കേസുകള്‍ പൊലീസ് സ്റ്റേഷനില്‍ കാര്യക്ഷമമായി പരാതിപ്പെടാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന നെല്ലിക്കുന്ന് എംഎല്‍എയുടെ നിര്‍ദേശത്തിന് കൊറോണ ആയതുകൊണ്ടൊന്നും കേസുകള്‍ മാറ്റിവക്കുകയോ കേസെടുക്കാതിരിക്കുകയോ ചെയ്യുന്ന നടപടി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Story Highlights: dowry harassment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here