Advertisement

കൊവിഡ് രോഗവ്യാപനത്തിൽ ഇടപെട്ട് കേന്ദ്രം; ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കും

July 29, 2021
Google News 2 minutes Read
covid

കേരളത്തിലെ ഗുരുതര രോഗവ്യാപനത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. NCDC ഡയറക്ടറുടെ നേതൃത്വത്തിൽ ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കും. കൂട്ടം ചേരലുകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ കേരളം കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന സർക്കാരിന് കത്തെഴുതി. അതേസമയം, രാജ്യത്ത് കൊവിഡ് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും നാല് ലക്ഷം കടന്നു.

രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ അൻപത് ശതമാനത്തിലധികം തുടർച്ചയായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം പിടിച്ചുനിർത്താനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സഹായിക്കാനാണ് NCDC ഡയറക്ടറുടെ നേതൃത്വത്തിൽ ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കുന്നത്. കൂട്ടം ചേരലുകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ കേരളം കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന സർക്കാരിന് നിർദേശം നൽകി.
കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് കേരളം ഉറപ്പാക്കണമെന്നും കേരളത്തിന് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.

Read Also:രാജ്യത്ത് 43,509 പുതിയ കൊവിഡ് കേസുകൾ; കേന്ദ്ര ആരോഗ്യ സംഘം കേരളത്തിലേക്ക്

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 43,509 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 22056 കേസുകൾ കേരളത്തിൽ നിന്നാണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.52 ശതമാനം ആയി നിൽക്കുമ്പോൾ, കേരളത്തിലെ ടി.പി.ആർ 11.2 ശതമാനമാണ്. രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 403,840 ആയി. 24 മണിക്കൂറിനിടെ 640 പേർ മരിച്ചു. 45 കോടിയിലധികം വാക്സിൻ ഡോസുകൾ ഇതുവരെ കുത്തിവയ്ച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read Also:കൊവിഡ് പരിശോധന നടത്തുന്നവര്‍ക്ക് സമ്മാനം; കോഴിക്കോട്ട് ടിപിആര്‍ ചലഞ്ച്

Story Highlights: Amid rising Covid-19 cases Kerala; centre sends 6 member team to the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here