Advertisement

രാജ്യത്ത് 43,509 പുതിയ കൊവിഡ് കേസുകൾ; കേന്ദ്ര ആരോഗ്യ സംഘം കേരളത്തിലേക്ക്

July 29, 2021
Google News 2 minutes Read
covid

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 634 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ 50.69 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്. 22,056 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

അതെസമയം കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തൽ കേന്ദ്ര ആരോഗ്യ സംഘം കേരളത്തിൽ എത്തുന്നു. എൻ സി ഡി സി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് എത്തുക. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം.

Read Also:കൊവിഡ് വ്യാപനം; അടുത്ത 125 ദിവസങ്ങള്‍ നിര്‍ണായകമെന്ന് നീതി ആയോഗ്

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ 50 ശതമാനത്തിൽ അധികവും കേരളത്തിലാണ്. പ്രതിദിന കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം വീണ്ടും എത്തുന്നത്.

Read Also:വാക്സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം; എറണാകുളത്തും തിരുവനന്തപുരത്തും വാക്‌സിനെത്തി

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ മരണം 16,457 ആയി.

Read Also:COVID WAR 24X7 ഇത് നമ്മള്‍ ഒരുമിച്ച് നയിക്കുന്ന യുദ്ധം; ഈ യുദ്ധം ജയിച്ചേ മതിയാകൂ

22,056 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

Read Also:സംസ്ഥാനത്ത് ഇന്ന് 22,056 പേർക്ക് കൊവിഡ്; 131 മരണം

Story Highlights: Covid Cases India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here