സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതിയ പ്രിന്‍സിപ്പല്‍മാര്‍; വയനാട് മെഡിക്കല്‍ കോളജിലെ നിയമനം ഇതാദ്യം

സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതിയ പ്രിന്‍സിപ്പല്‍മാരെ നിയമിച്ച് ഉത്തരവിറങ്ങി. പ്രിന്‍സിപ്പല്‍, ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ തസ്തികകളിലെ സ്ഥലംമാറ്റവും റെഗുലര്‍ സ്ഥാനക്കയറ്റവും സര്‍ക്കാര്‍ അംഗീകരിച്ചു.
രണ്ട് പേരെ സ്ഥലംമാറ്റിയും ഒന്‍പത് പേര്‍ക്ക് റെഗുലര്‍ സ്ഥാനക്കയറ്റം അംഗീകരിച്ചുമാണ് ഉത്തരവ്. വയനാട് മെഡിക്കല്‍ കോളജില്‍ ഇത് ആദ്യമായാണ് പ്രിന്‍സിപ്പലിനെ( medical college principal ) നിയമിക്കുന്നത്.
തിരുവനന്തപുരം അടക്കമുള്ള മറ്റ് മെഡിക്കല്‍ കോളജുകളില്‍ വിരമിച്ച ഒഴിവുകളിലേക്ക് വന്ന സ്ഥാനങ്ങളാണ് നികത്തിയത്. കൊല്ലം മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പലായ ഡോ.എന്‍ റോയിയെ സ്ഥലംമാറ്റിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ തസ്തികയിലാണ് അദ്ദേഹത്തെ നിയമിച്ചത്. ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലായ ഡോ. എംഎച്ച് അബ്ദുള്‍ റഷീദിനെ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും സ്ഥലംമാറ്റി.
Read Also: വൈസ് പ്രിന്‍സിപ്പല്‍ നിയമനം; കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജിവച്ചു
സംസ്ഥാനത്തെ 11സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഏഴ് എണ്ണത്തിലും പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുണ്ടായിരുന്നു. കണ്ണൂര്‍, മഞ്ചേരി, തൃശൂര്‍, എറണാകുളം, കോന്നി, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ ഏപ്രില്‍ 30നാണ് പ്രിന്‍സിപ്പല്‍മാര്‍ വിമരിച്ചത്. അതാത് കോളജുകളിലെ ഡോക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പലിന്റെ അധികച്ചുമതല നല്‍കിയായിരുന്നു ഭരണം നടത്തിയിരുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രിന്‍സിപ്പലിന്റെ അതേ തസ്തികയിലുള്ള ജോയിന്റ് ഡയറക്ടര്‍ സ്ഥാനവും മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
Story Highlights: medical college principal, govt medical colleges kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here