നടൻ വിജയ്‌ക്ക് പൂർണകായ പ്രതിമ; കര്‍ണാടകയിലെ ആരാധകരുടെ സമ്മാനം

തമിഴിലും മലയാളത്തിലും ഒരേപോലെ ആരാധകരുള്ള നടനാണ് വിജയ്. വിജയ്ക്ക് വ്യത്യസ്ഥമായ സമ്മാനം നല്‍കി കര്‍ണാടകയില്‍ നിന്നുള്ള ആരാധകര്‍. പൂര്‍ണകായ പ്രതിമയാണ് ഇവര്‍ താരത്തിന് സമ്മാനിച്ചത്. പൂര്‍ണകായ പ്രതിമ ചെന്നൈയിലെത്തിച്ച് ഇവര്‍ വിജയ്ക്ക് നേരിട്ട് സമ്മാനിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും, മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
വിജയ് മക്കള്‍ ഇയക്കത്തിന്റെ പന്നൈയൂരിലെ ഓഫീസില്‍ പ്രതിമ സ്ഥാപിക്കാനാണ് തീരുമാനമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധക വൃന്ദമുള്ള നടനാണ് വിജയ്.
അതേസമയം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് വിജയ്. സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് ആണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here