ടോക്യോ ഒളിമ്പിക്സ്; ഇന്ത്യയുടെ മേരി കോം പുറത്ത്

ടോക്യോ ഒളിമ്പിക്സ് വനിതാ ബോക്‌സിങ് വിഭാഗത്തിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരി കോം പ്രീക്വർട്ടറിൽ പുറത്ത്. കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് ഇന്ത്യൻ താരം കീഴടങ്ങിയത്. ഇരു താരങ്ങളും വളരെ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത് ആദ്യ റൗണ്ടിൽ വലൻസിയയ്ക്കായിരുന്നു ജയം. രണ്ടാം റൗണ്ടിൽ മേരികോം തിരിച്ചെത്തി. നിർണായകമായ മൂന്നാം സെറ്റും ജയിച്ചതോടെ കിരീടം വലൻസിയ സ്വന്തമാക്കി. 3-2 നാണ് വലൻസിയയുടെ ജയം.
റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവായിരുന്നു ഇൻഗ്രിറ്റ് വലൻസിയ. ഇരുവരും തമ്മിൽ മൂന്നാം തവണയാണ് റിങ്ങിൽ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു. 2019ലെ ലോക ചാമ്പ്യൻഷിപ്പ് ക്വർട്ടർ ഫൈനലിലായിരുന്നു ഇതിനു മുമ്പുള്ള മത്സരം.
കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് മേരി കോം നടത്തിയത്. ആറു തവണ ലോക ചാമ്പ്യനായ മേരി കോം മികച്ച പ്രകടനത്തോടെയാണ് ടോക്യോയിൽ തുടങ്ങിയത്. 51 കിലോ വിഭാഗം ആദ്യ മത്സരത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ മിഗ്വേലിന ഗാർസിയ ഫെർണാണ്ടസിനെയാണ് മേരി കോം തോൽപിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here