കൊവിഡ് പരിശോധന നടത്തുന്നവര്‍ക്ക് സമ്മാനം; കോഴിക്കോട്ട് ടിപിആര്‍ ചലഞ്ച്

കൂടുതല്‍ ആളുകളെ കൊവിഡ് പരിശോധനയിലേക്ക് ആകര്‍ഷിച്ച് ടിപിആര്‍ നിരക്ക് കുറയ്ക്കാന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടിപിആര്‍ ചലഞ്ച്. കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിന്റെ പരോക്ഷ പിന്തുണയോടെയാണ് ചലഞ്ച് നടത്തുന്നത്.
പെരുവയല്‍ പഞ്ചായത്ത് നടത്തുന്ന മെഗാ കൊവിഡ് പരിശോധനാ ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുത്താണ് സമ്മാനം നല്‍കുന്നത്. 5001 രൂപയാണ് ഒന്നാം സമ്മാനം. തുടര്‍ച്ചയായി മൂന്നാം ആഴ്ചയും ടിപിആര്‍ നിരക്ക് കൂടി പഞ്ചായത്ത് ഡി കാറ്റഗറിയിലായതോടെയാണ് പരിശോധന വര്‍ധിപ്പിച്ച് റേറ്റ് കുറയ്ക്കാന്‍ വേറിട്ട വഴി തേടിയത്. ടിപിആര്‍ കണക്കാക്കുന്ന രീതി അശാസ്ത്രീയമാണെന്ന് വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.
എന്നാല്‍ ടിപിആര്‍ ചലഞ്ച് പോലുള്ള പരിപാടികള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്കായി ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും എല്ലാ കടകളും കൊവിഡ് മാനദണ്ഡം പാലിച്ച് തുറക്കാന്‍ അനുവദിക്കണമെന്നും ഐഎംഎ അധിതര്‍ ആവശ്യപ്പെട്ടു. ടിപിആര്‍ ചലഞ്ച് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണെന്നും കടകള്‍ തുറക്കാന്‍ അനുമതി ലഭിക്കും വരെ ചലഞ്ച് തുടരുമെന്നും വ്യാപാരികള്‍ പറഞ്ഞു.
അതേസമയം കേരളത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടിവരികയാണ്. 22,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ മരണം 16,457 ആയി.
Story Highlights: Prize for covid test Kozhikode peruvayal TPR Challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here